Flash News

Nattu Media

ലോമാസ് ലൈറ്റുകളുടെ പ്രവർത്തി ഉദ്‌ഘാടനം നിർവ്വഹിച്ചു.

എംകെ രാഘവൻ എം പി ചാത്തമംഗലം പഞ്ചായത്തിലേക്ക് അനുവദിച്ച 7 ലോമാസ് ലൈറ്റുകളുടെ പ്രവർത്തി ഉദ്‌ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് എംകെ നദീറ നിർവ്വഹിച്ചു.


2024-25 പദ്ധതിയിൽ ഉൾപ്പെടുത്തി കഴിഞ്ഞ ഫെബ്രുവരി മാസത്തിലാണ് അനുവദിച്ചത്.

പുതിയ ഭരണസമിതിയുടെ ഇടപെടൽ മൂലമാണ് പ്രവർത്തി പെട്ടെന്ന് തുടങ്ങാൻ കഴിഞ്ഞതെന്ന് പ്രസിഡണ്ട് അവകാശപ്പെട്ടു. സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ സലീന അദ്ധ്യക്ഷനായി. കെ.എ ഖാദർ മാസ്റ്റർ,ടികെ സുധാകരൻ, എൻ.പി ഹംസ മാസ്റ്റർ,എംകെ അനീഷ്, അഹമ്മദ് കുട്ടി അരയങ്കോട് , എൻഎം ഹുസൈൻ, പി.കെ ഹഖീം മാസ്റ്റർ,ഷാഫിമാസ്റ്റർ, ശിവദാസൻ ബംഗ്ലാവിൽ, ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ അസീസ് പാഴൂർ,സ്മിജ,സുബൈദ,ഉമ്മർ വെള്ളലശ്ശേരി,ഫഹദ് പാഴൂർ,റഈസ് താത്തൂർ, അബ്‌ദുള്ള മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.

ലൈറ്റ് അനുവദിച്ച സ്ഥലങ്ങൾ

1.അരയങ്കോട് ജുമാ മസ്ജിദ് മുൻവശം

2.തലപ്പണ നരസിംഹമൂർത്തി ക്ഷേത്ര പരിസരം,സങ്കേതം

3.സബ് രജിസ്ട്രാർ ഓഫീസ് മുൻവശം, ചാത്തമംഗലം

4.എരഞ്ഞിപറമ്പ് അങ്ങാടി 

കൂളിമാട്

5.ചേനോത്ത് മഹാ വിഷ്‌ണു ക്ഷേത്രം മുൻവശം

6.പുള്ളാവൂർ അങ്ങാടി 

7.മലയമ്മ മങ്ങാട്ടുകുളങ്ങര ക്ഷേത്രം മുൻവശം

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)