Flash News

Nattu Media

ഇന്ന് അരുണോദയം കുനിയിലും ജാസ് നേരോത്തും ഏറ്റുമുട്ടും

ചെറുവാടി: പൊറ്റമ്മലിൽ അഖില കേരള സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻ്റിൽ ഇന്ന് തീപാറുന്ന പോരാട്ടം. ഇന്ന് (ഏപ്രിൽ 2) രാത്രി 8 മണിക്ക് നടക്കുന്ന ആവേശകരമായ മത്സരത്തിൽ 'അരുണോദയം കുനിയിൽ' 'ജാസ് നേരോത്തിനെ' നേരിടും.

പൊറ്റമ്മൽ നിഷാദ് മോൻ മെമ്മോറിയൽ ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിലാണ് മത്സരം അരങ്ങേറുന്നത്.

ഇന്നത്തെ മത്സരത്തിൽ നിരവധി പേർ വിശിഷ്ടാതിഥികളായി പങ്കെടുക്കും.


ജെ.എസ്.കെ.എ യു.എ.ഇ (JSKA UAE) ചീഫ് ഇൻസ്ട്രക്ടർ സി.വി ഉസ്മാൻ, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി (KVVES) ചെറുവാടി യൂണിറ്റ് പ്രസിഡൻ്റ് പി.സി മുഹമ്മദ്, ചെറുവാടി ലൈവ് പ്രതിനിധി ടി.പി ഷിഹാദ്, വ്യാപാരി വ്യവസായി ഏകോപന സമിതി ചെറുവാടി യൂണിറ്റ് സെക്രട്ടറി ബഷീർ കെ.ടി എന്നിവർ കളിക്കാർക്ക് ആവേശം പകരാൻ എത്തും.

മികച്ച ഇരു ടീമുകളും നേർക്കുനേർ വരുന്നതിനാൽ കാൽപ്പന്ത് കളി പ്രേമികൾക്ക് ഇന്ന് മികച്ചൊരു ഫുട്ബോൾ വിരുന്ന് തന്നെയാകും പൊറ്റമ്മൽ ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിൽ ലഭിക്കുക.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)