Flash News

സെവൻസ് പോരാട്ടം കടുക്കുന്നു: അരുണോദയത്തിന് മിന്നും ജയം

ചെറുവാടി: നിഷാദ് മോൻ & സുൽഫിഖർ ബാവ മെമ്മോറിയൽ അഖില കേരള സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ പൊറ്റമ്മലിൽ ഇന്നലെ നടന്ന ആവേശകരമായ മത്സരത്തിൽ അരുണോദയം കുനിയിലിന് വിജയം. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് അരുണോദയം കുനിയിൽ ജാസ് (JAS) നേരോത്തിനെ പരാജയപ്പെടുത്തിയത്.

ഇന്ന് (ഏപ്രിൽ 3) രാത്രി 8:00 മണിക്ക് നടക്കുന്ന വാശിയേറിയ പോരാട്ടത്തിൽ മുതപറമ്പ് എ.ഫ്.സിയും ഫൈറ്റേഴ്സ് എഫ്.സി കൊടിയത്തൂരും തമ്മിൽ ഏറ്റുമുട്ടും. പൊറ്റമ്മൽ നിഷാദ്മോൻ മെമ്മോറിയൽ ഫ്ലഡ്ലിറ്റ് സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ നടക്കുന്നത്.



ഇന്നത്തെ മത്സരത്തിൽ വിശിഷ്ടാതിഥികളായി കരീം ഉമ്മിണിയിൽ, ജബ്ബാർ കൗമുദി, ചെറുവാടി വ്യാപാരി വ്യവസായി സമിതി പ്രസിഡന്റ് നജ്മുദ്ദീൻ, ചെറുവാടി വ്യാപാരി വ്യവസായി സമിതി സെക്രട്ടറി ഷെരീഫ് രുചി എന്നിവർ പങ്കെടുക്കും.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)