Flash News

Nattu Media

ഷൂട്ടൗട്ട് ത്രില്ലർ: ചലഞ്ചേഴ്സ് ചെറുവാടിയെ വീഴ്ത്തി സിക്സ് സ്റ്റാർ എരഞ്ഞിമാവ് സെമിയിൽ

ചെറുവാടി: നിഷാദ്‌മോൻ & സുൽഫിക്കർബാവ മെമ്മോറിയൽ സെവൻസ് ഫുട്ബോൾ ടൂർണമെന്റിന്റെ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ സിക്സ് സ്റ്റാർ എരഞ്ഞിമാവിന് ആവേശകരമായ ജയം. പെനാൽറ്റി ഷൂട്ടൗട്ടിൽ ചാലഞ്ചേഴ്സ് ചെറുവാടിയെ പരാജയപ്പെടുത്തിയാണ് സിക്സ് സ്റ്റാർ എരഞ്ഞിമാവ് ടൂർണമെന്റിന്റെ അടുത്ത ഘട്ടത്തിലേക്ക് മുന്നേറിയത്.

വാശിയേറിയ ക്വാർട്ടർ ഫൈനൽ മത്സരത്തിന്റെ നിശ്ചിത സമയത്ത് ഇരു ടീമുകളും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. നിശ്ചിത സമയം അവസാനിച്ചപ്പോൾ ഇരു ടീമുകളും രണ്ട് ഗോളുകൾ വീതം നേടി (2-2) സമനില പാലിച്ചു. തുടർന്ന് വിജയികളെ കണ്ടെത്താനായി മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീളുകയായിരുന്നു.
ഷൂട്ടൗട്ടിൽ കൃത്യമായ ലക്ഷ്യബോധത്തോടെ പന്തുതട്ടിയ സിക്സ് സ്റ്റാർ എരഞ്ഞിമാവ് താരങ്ങൾ ചാലഞ്ചേഴ്സ് ചെറുവാടിയെ 3-0 ൻ മറികടന്ന് വിജയം സ്വന്തമാക്കി. ടൂർണമെന്റിലെ മികച്ച മത്സരങ്ങളിലൊന്നായിരുന്നു ഇത്.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)