Flash News

Nattu Media

കക്കാടംപൊയിലിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

കോഴിക്കോട് കക്കാടം പൊയിലിന് സമീപം ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ചു. പുക ഉയരുന്നത് കണ്ട് യാത്രക്കാർ ഇറങ്ങിയതിനാൽ വലിയ അപകടം ഒഴിവായി. ആർക്കും ചെറിയ പരിക്കു പോലും ഇല്ലാതെ രക്ഷട്ടു. കാർ പൂർണമായും കത്തി നശിച്ചു. കക്കാടം പൊയിലിന് സമീപം കള്ളിപ്പാറക്കും പീടികപ്പാറക്കും ഇടയിലുള്ള സ്ഥലത്ത് വെച്ചാണ് കാറിന് തീ പിടിച്ചത്.


ആറു പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്, ഇതിൽ രണ്ടു കുട്ടികളും നാല് മുതിർന്ന ആളുകളുമാണ് ഉണ്ടായിരുന്നത്.
 പ്രദേശത്ത് വിനോദ സഞ്ചാരത്തിനായി വരുന്ന ആളുകളായിരുന്നു ഇവർ. കാറിൽ നിന്ന് പുകവരുന്നത് വാഹനത്തിൽ ഉണ്ടായിരുന്നുവരുടെ ശ്രദ്ധയിലും ഒപ്പം തന്നെ എതിർദിശയിലേക്ക് പോയ വാഹനങ്ങളിൽ ഉണ്ടായിരുന്നവരും ശ്രദ്ധയിൽ പെടുത്തിയതോടു കൂടിയാണ് വളരെ പെട്ടെന്ന് കാറിലുണ്ടായിരുന്നവർ അത്ഭുതകരമായി രക്ഷപെട്ടത്.

അവധികാലമായതുകൊണ്ട്തന്നെ നിലവിൽ കക്കാടം പൊയൽ മേഖലയിലേക്ക് വിനോദസഞ്ചാരികളുടെ യാത്രക്കാരുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. റോഡിൽ നല്ല തിരക്ക് ഉള്ള സമയത്തു കൂടിയാണ് ഈ അപകടം സംഭവിച്ചത്.

മുക്കത്തു നിന്ന് രണ്ട് യൂണിറ്റ് ഫയർ എൻജിൻ എത്തിയാണ് തീ അണച്ചത്. പക്ഷേ കാർ പൂർണ്ണമായും തന്നെ കത്തി നശിച്ചിട്ടുണ്ട്. കാർ റോഡ് അരികിലേക്ക്
മാറ്റി ഗതാഗതം പുനസ്ഥാപിച്ചു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)