Flash News

Nattu Media

ചുള്ളിക്കാപറമ്പ് ടൗണിൽ സ്ഥിരമായ ശുജീകരണ സംവിധാനം ഏർപ്പെടുത്തണം വ്യാപാരി സമിതി.

കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ പ്രധാന ടൗൺ ആയി അറിയപ്പെടുന്ന ചെറുവാടി ചുള്ളിക്കാപറമ്പ് അങ്ങാടി കേന്ദ്രീകരിച്ച് ശുജീകരണ പ്രവർത്തനങ്ങൾക്ക് ശാസ്ത്രീയമായ സംവിധാനം ഏർപ്പെടുത്തണമെന്ന് കേരള വ്യാപാരി വ്യവയസ്സായി സമിതി ചെറുവാടി യൂണിറ്റ് ആവശ്യപ്പെട്ടു. ആവശ്യങ്ങൾ ഉന്നയിച്ചുള്ള നിവേദനം ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്കും പ്രസിഡണ്ടിനും കൈമാറി.

മത്സ്യ മാംസ മാർക്കറ്റുകൾ പ്രവർത്തിക്കുന്ന ഭാഗത്ത് വേസ്റ്റ് പൂർണമായി സംസ്കരിക്കാൻ സംവിധാനം വേണമെന്നും വയലൊര ഭാഗത്തും മറ്റും വേസ്റ്റുകൾ നിക്ഷേപിക്കുന്നത് നിരീക്ഷണം നടത്താൻ സി സി ടി വി സംവിധാനം ഏർപ്പെടുത്തണമെന്നും ആവശ്യം ഉന്നയിച്ചു. വേണ്ടനടപടി സ്വീകരിക്കാമെന്ന് സെക്രട്ടറിയും പ്രഡിഡന്റ്റും ഹെൽത്ത് ഇൻസ്‌പെക്ടറും ഉറപ്പ് നൽകി ഈ വിവരങ്ങൾ ചർച്ചചെയ്യാൻ വ്യാപാരികളെയും, രാഷ്ട്രീയ സന്നദ്ധ സംഘടനകളെയും ഉൾകൊള്ളിച്ച് കൊണ്ട് യോഗം വിളിക്കാനും തീരുമാനിച്ചു.

വ്യാപാരി സമിതി യൂണിറ്റ് പ്രസിഡന്റ് നൗഷാദ്. വി. വി. സെക്രട്ടറി ഷരീഫ് നടുവത്ത്, മുഷ്ത്താക്ക് എന്നിവർ ചേർന്ന് നിവേദനം നൽകി.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)