Flash News

Nattu Media

വയോജന ക്ഷേമ വകുപ്പ് : പെൻഷനേഴ്സ് ലീഗ് അഭിനന്ദിച്ചു

കൂളിമാട്: വയോജന ക്ഷേമത്തിനായി പ്രത്യേക വകുപ്പ് രൂപീകരിച്ച യുഡിഎഫ് സർക്കാറിനെ കൂളിമാട് പി എഛ് ഇ ഡി ലീഗ് ഓഫീസിൽ ചേർന്ന കേരള സർവീസ് പെൻഷനേഴ്സ് ലീഗ് കുന്ദമംഗലം മണ്ഡലം സ്പെഷൽ കൺവൻഷൻ അഭിനന്ദിച്ചു.

2026-27 വർഷത്തെ മെമ്പർഷിപ്പ് ക്യാമ്പയിൻ്റെ ഉദ്ഘാടനം ചെറൂപ്പ സി കെ അബ്ദുല്ലക്ക് അംഗത്വം നല്കി ജില്ലാ മുസ്‌ലിം ലീഗ് ഉപാധ്യക്ഷൻ കെ.എ.ഖാദർ മാസ്റ്റർ നിർവഹിച്ചു. കെ എസ് പി എൽ മണ്ഡലം ജ: സെക്രട്ടരി എ വി മൊയ്തീൻ കോയ അധ്യക്ഷനായി. ജില്ലാ ജന.സെക്രട്ടറി സുബൈർ നെല്ലൂളി മുഖ്യപ്രഭാഷണം നടത്തി.  മണ്ഡലം ജന.സെക്രട്ടറി അഹമ്മദ് പുതുക്കുടി , എൻ.എം.ഹുസൈൻ, സി. എ ശുകൂർ മാസ്റ്റർ,പി. അബ്ദുൽ മജീദ്, സി.എ റസാക്ക്, ഹക്കിം മാസ്റ്റർ, അബ്ദുൽ ഹമീദ് മാസ്റ്റർ. വി.എ മജീദ്,എം.സി. കുഞ്ഞു മോയിൻ കുട്ടി, സി അബ്ദു റസാക് ,വി. അബ്ദുൽ കരീം, സി.അബൂബക്കർ, അബ്ദുല്ല മുന്നൂർ, പുൽക്കണ്ടി മുഹമ്മദലി മാസ്റ്റർ, ടി കലന്തൻ മാസ്റ്റർ സംസാരിച്ചു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)