Flash News

Nattu Media

'വ്യാപാരി ഭവനം' സമർപ്പിച്ചു

മുക്കം: നിർധനനായ സഹപ്രവർത്തകന് സ്നേഹവീടൊരുക്കി കേരളാ വ്യാപാരി വ്യവസായി ഏകോപനസമിതി മുക്കം യൂണിറ്റ് കമ്മിറ്റി. സമിതിയുടെ നേതൃത്വത്തിൽ നിർമ്മാണം പൂർത്തിയാക്കിയ 'വ്യാപാരി ഭവനത്തിന്റെ' ഉദ്ഘാടനവും താക്കോൽദാനവും മാവൂർ താത്തൂരിൽ വെച്ച് പ്രൗഢമായി നടന്നു.

വർഷങ്ങളായി മുക്കം ടൗണിൽ വ്യാപാരം നടത്തിവരുന്നതും സാമ്പത്തികമായി ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നതുമായ ഒരു വ്യാപാരി കുടുംബത്തിനാണ് ഈ സ്നേഹവീട് സമർപ്പിച്ചത്. ഭാര്യയും മക്കളുമടങ്ങുന്ന ഈ കുടുംബം വിവിധ രോഗങ്ങളാൽ ഏറെ പ്രയാസത്തിലായിരുന്നു. സംഘടനയുടെ നീക്കിയിരിപ്പ് ഫണ്ടും, വ്യാപാരികളിൽ നിന്നും മറ്റ് അഭ്യുദയകാംക്ഷികളിൽ നിന്നും സമാഹരിച്ച തുകയും ഉപയോഗിച്ചാണ് വീട് നിർമ്മിച്ചത്. ഒന്നരവർഷം കൊണ്ടാണ് ഇതിന്റെ പ്രവൃത്തി പൂർത്തീകരിച്ചത്.

കോഴിക്കോട് ജില്ലാ പ്രസിഡണ്ട് ബാപ്പു ഹാജി ഗുണഭോക്താവായ കുടുംബത്തിന് വീടിന്റെ താക്കോൽ കൈമാറി. മുക്കം യൂണിറ്റ് പ്രസിഡണ്ട് പി. അലി അക്ബർ അധ്യക്ഷത വഹിച്ച ചടങ്ങിൽ വ്യാപാരി വ്യവസായി രംഗത്തെ പ്രമുഖർ പങ്കെടുത്തു. പ്രതിസന്ധി ഘട്ടങ്ങളിൽ ഒപ്പമുള്ളവരെ ചേർത്തുപിടിക്കുന്ന വ്യാപാരി കൂട്ടായ്മയുടെ മാതൃകാപരമായ പ്രവർത്തനമാണിത്.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)