Flash News

Nattu Media

സാഹിത്യോത്സവ് സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു

ചെറുവാടി: ജൂൺ 13, 14 തീയതികളിൽ ചെറുവാടി പഴംപറമ്പിൽ നടക്കുന്ന SSF മുക്കം ഡിവിഷൻ സാഹിത്യോത്സവിന്റെ സ്വാഗതസംഘം ഓഫീസ് പ്രവർത്തനം ആരംഭിച്ചു.

എസ് എസ് എഫ് മുക്കം ഡിവിഷൻ സാഹിത്യോത്സവ് സ്വാഗതസംഘം ഓഫീസ് കെ ടി ഹമീദ് ഹാജി ഉദ്ഘാടനം ചെയ്യുന്നു.

സ്വാഗതംസംഘം ചെയർമാൻ കെ ടി ഹമീദ് ഹാജി ഉദ്ഘാടനം നിർവഹിച്ചു. പ്രോഗ്രാം സമിതി ചെയർമാൻ ഹാഷിർ സഖാഫി അധ്യക്ഷത വഹിച്ചു.

കേരള മുസ്‌ലിം ജമാഅത്ത് മുക്കം സോൺ ജനറൽ സെക്രട്ടറി സി കെ ഷമീർ മാസ്റ്റർ, എസ് എസ് എസ് സൗത്ത് ജില്ലാ സെക്രട്ടറിയറ്റ് അംഗം അഷ്‌റഫ്‌ കെ വി, എസ് എസ് എഫ് ഡിവിഷൻ ജനറൽ സെക്രട്ടറി സാദിഖ് അലി, ഡിവിഷൻ സെക്രട്ടറി അബ്ദുൽ ബാരി, മുഹമ്മദ്‌ ഷഹ്മിൽ, സുഹൈദ്, മുഹമ്മദ്‌ ഷിബിലി, സ്വാഗതസംഘം ഭാരവാഹികളായ യു സി മുഹമ്മദ്‌, അബ്ദുള്ള മാസ്റ്റർ യു പി, മുഹമ്മദ് കുട്ടി സഖാഫി, മുഹമ്മദ് അലി മുസ്‌ലിയാർ, അലി പൊറ്റമ്മൽ, മുഹമ്മദ്‌ പുളിക്കൽ, അബ്ദുൽ അസീസ് ടി പി, ഉമർ എ പി, സിദ്ധീഖ് കട്ടയാട്ട്, ഇസ്മായിൽ, ഷാഫി ചുള്ളിക്കാപറമ്പ്, മുഹമ്മദ്‌ സഅദി എന്നിവർ പങ്കെടുത്തു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)