Flash News

Nattu Media

വെല്‍ഫെയര്‍ പാര്‍ട്ടി അഭിവാദ്യ പ്രകടനം നടത്തി

 


കൊടിയത്തൂര്‍: വെല്‍ഫെയര്‍ പാര്‍ട്ടിയുടെ ആഹ്വാനം ഏറ്റെടുത്ത് എല്‍ഡിഎഫിന്റെ വര്‍ഗ്ഗീയ ഡീലിനെ വോട്ടുകള്‍ കൊണ്ട് തോല്‍പ്പിച്ച കേരള ജനതക്ക് അഭിവാദ്യമര്‍പ്പിച്ച് വെല്‍ഫെയര്‍ പാര്‍ട്ടി കൊടിയത്തൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഗോതമ്പറോഡില്‍ അഭിവാദ്യപ്രകടനം നടത്തി. പാര്‍ട്ടി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ചാലില്‍ അബ്ദു മാസ്റ്റര്‍, ഷംസുദ്ദീന്‍ ചെറുവാടി, ഗ്രാമ പഞ്ചായത്ത് അംഗം മുഹമ്മദ് യൂസുഫ്, ജ്യോതിബസു, കെ.ടി ഹമീദ്, ബാവ പവര്‍വേള്‍ഡ്, റഫീഖ് കുറ്റിയോട്ട്, കെ.ടി അഷ്‌റഫ് എന്നിവര്‍ നേതൃത്വം നല്‍കി. നാളെ (മെയ് 5 ചൊവ്വ) കൊടിയത്തൂര്‍ കോട്ടമ്മലില്‍ വൈകു. 7 മണിക്ക് വെല്‍ഫെയര്‍ പാര്‍ട്ടി അഭിവാദ്യ പ്രകടനം നടക്കും. എല്ലാ പ്രവര്‍ത്തകരും പങ്കെടുക്കണമെന്ന് പഞ്ചായത്ത് സെക്രട്ടറി ഇ.എന്‍ നദീറ അഭ്യര്‍ത്ഥിച്ചു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)