Flash News

Nattu Media

സ്കൂട്ടർ നിയന്ത്രണം വിട്ട് അപകടം; കുന്ദമംഗലം മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റിന്റെ ഭാര്യ മരണപ്പെട്ടു.

കുന്ദമംഗലം: സ്കൂട്ടറിൽ സഞ്ചരിക്കുന്നതിനിടയിൽ നിയന്ത്രണം വിട്ട സ്കൂട്ടർ താഴ്ചയിലേക്ക് മറിഞ്ഞ് യുവതി മരിച്ചു.


കുന്ദമംഗലം മണ്ഡലം യൂത്ത് ലീഗ് പ്രസിഡണ്ട് കുഞ്ഞിമരക്കാരുടെ ഭാര്യ സൗദ ആണ് മരിച്ചത്. ഇന്ന്  വിലെഎട്ടരയോടെയാണ് അപകടം നടന്നത്. അമ്പലക്കണ്ടി ഇരട്ടക്കുളങ്ങര റോഡിലൂടെ പോകുമ്പോൾ നിയന്ത്രണം വിട്ട് റോഡരികിലെ താഴ്ചയിലേക്ക് മറിയുകയായിരുന്നു.

അപകടത്തിൽ തലക്കും കഴുത്തിനും ഗുരുതരമായി പരിക്കേറ്റ സൗദയെ ഉടൻതന്നെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. അപകടത്തിൽ നിസാര പരിക്കേറ്റു കുഞ്ഞിമരക്കാരൻ ഓമശ്ശേരിയിലെ തന്നെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)