Flash News

Nattu Media

കർഷക രജിസ്ട്രേഷന് പ്രതേക ക്യാമ്പ് സംഘടിപ്പിച്ച് വാർഡ് മെമ്പർ കെ.വി. നിയാസ്

ചെറുവാടി: സർക്കാർ നിർദ്ദേശപ്രകാരം പി.എം കിസാൻ പദ്ധതിയിൽ ഉൾപ്പെട്ട കർഷകരും മറ്റു കർഷക ആനൂകൂല്യങ്ങൾ ലഭിക്കേണ്ടവരുമായ കർഷകർക്ക് അഗ്രിസ്റ്റാക്ക് വെബ് സൈറ്റ് വഴി നടത്തുന്ന കർഷക രജിസ്ട്രേഷന് കൊടിയത്തൂർ പഞ്ചായത്ത് പൊറ്റമ്മൽ പതിമൂന്നാം വാർഡ് മെമ്പർ കെ.വി നിയാസിന്റെ നേതൃത്വത്തിൽ പ്രതേക ക്യാമ്പ് സംഘടിപ്പിച്ചു. 

ക്യാമ്പിൽ നൂറോളം പേര് സൗജന്യമായി രജിസ്ട്രേഷൻ നടത്തി. നിലവിൽ അക്ഷയ കേന്ദ്രങ്ങളിലും കൃഷി ഓഫീസുകളിലും ഉണ്ടാകുന്ന തിരക്ക് കാരണം കർഷകർക്ക് ഉണ്ടാക്കുന്ന ബുദ്ധിമുട്ട് കണക്കിലെടുത്താണ് വാഡ് മെമ്പർ കെ.വി നിയാസ് ഇത്തരത്തിൽ ഒരു ക്യാമ്പ് സംഘടിപ്പിച്ചത്.

കൃഷി അസിസ്റ്റന്റ് മുഹ് മിൻ അലി എ.പി , കെ . ബഷീർ മാസ്റ്റർ, മുജീബ് പരവരിയിൽ, തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)