Flash News

Nattu Media

“കോക്ക്രോയ്ച്ച് പാർട്ടി”; യുവാക്കൾക്കിടയിൽ പുതിയ രാഷ്ട്രീയ സാറ്റയർ ട്രെൻഡ്

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ കഴിഞ്ഞ ദിവസങ്ങളായി വ്യാപകമായി ചർച്ചയാകുന്നത് “കോക്ക്രോയ്ച്ച് പാർട്ടി” അഥവാ “Cockroach Janta Party (CJP)” എന്ന പേരിലുള്ള ഒരു വൈറൽ ഓൺലൈൻ ട്രെൻഡാണ്. യുവാക്കളുടെ രാഷ്ട്രീയ അസന്തോഷം, തൊഴിലില്ലായ്മ, പരീക്ഷ ചോർച്ച, വിലക്കയറ്റം തുടങ്ങിയ വിഷയങ്ങളെ സാറ്റയർ രൂപത്തിൽ അവതരിപ്പിക്കുന്ന മീം-അധിഷ്ഠിത ക്യാംപെയ്‌നായാണ് ഇത് ശ്രദ്ധ നേടുന്നത്.


ഇൻസ്റ്റഗ്രാം, എക്‌സ്, റെഡിറ്റ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിൽ #CockroachParty, #CJP എന്നീ ഹാഷ്‌ടാഗുകളോടെ ആയിരക്കണക്കിന് മീമുകളും ട്രോൾ പോസ്റ്റുകളും പ്രചരിക്കുകയാണ്. “ഏത് സാഹചര്യത്തിലും അതിജീവിക്കുന്ന ജീവി” എന്ന രീതിയിൽ കോക്ക്രോയ്ച്ചിനെ പ്രതീകമാക്കി യുവാക്കളുടെ അവസ്ഥയെ താരതമ്യം ചെയ്താണ് പല പോസ്റ്റുകളും പുറത്തുവരുന്നത്. 

വളരെ ചുരുക്കം സമയം കൊണ്ടുതന്നെ ഈ പ്രസ്ഥാനം സോഷ്യൽ മീഡിയയിൽ വൈറലായി. വെറും മൂന്ന് ദിവസം കൊണ്ട് ഒരു ലക്ഷത്തോളം ആളുകളാണ് പുതിയ പാർട്ടിയിൽ അംഗമായതെന്ന് 'കോക്രോച്ച് ജനതാ പാർട്ടി' അവകാശപ്പെടുന്നു. ബോസ്റ്റൺ യൂണിവേഴ്സിറ്റിയിലെ പബ്ലിക് റിലേഷൻസ് വിദ്യാർത്ഥിയായ 30കാരൻ അഭിജീത് ദിപ്കെയാണ് ഈ ഡിജിറ്റൽ പാർട്ടിയുടെ സ്ഥാപകൻ.

2020 മുതൽ 2023വരെ ആം ആദ്‌മി പാർട്ടിയുടെ സോഷ്യൽ മീഡിയ ടീമിൽ സജീവമായി പ്രവർത്തിച്ചിട്ടുള്ള ആളാണ് അഭിജീത്.കഴിഞ്ഞയാഴ്ച കോടതി നടപടിക്കിടെയാണ് യുവാക്കളൈ ചീഫ് ജസ്റ്റിസ് പാറ്റകളോട് ഉപമിച്ചത്. യാതൊരു തൊഴിലുമില്ലാത്ത ചില യുവാക്കളുണ്ട്. അവരിൽ ചിലർ മാദ്ധ്യമപ്രവർത്തകരും ചില സോഷ്യൽ മീഡിയ, ആർടിഐ ആക്ടിവിസ്റ്റുകളുമായി സമൂഹത്തെ ആക്രമിക്കുന്നു. ഇവർ കോക്രോച്ചുകളും പരാന്നഭോജികളുമാണ് എന്നായിരുന്നു പരാമർശം.ഇതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ വലിയ വിമർശനം ഉയർന്നിരുന്നു. തുടർന്നാണ് 'കോക്രോച്ച് ജനതാ പാർട്ടി' രൂപീകരിച്ചത്. നിലവിൽ പാർട്ടിയുടെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിന് നാലുലക്ഷത്തിലധികം ഫോളോവേഴ്സുസും എക്സ് അക്കൗണ്ടിൽ 38,000ലധികം ഫോളോവേഴ്‌സുമുണ്ട്. എന്നാൽ തൻ്റെ നിരീക്ഷണങ്ങൾ ചില മാദ്ധ്യമങ്ങൾ തെറ്റായി വ്യാഖ്യാനിച്ചതാണെന്നും ഇന്ത്യയിലെ യുവാക്കളെയാകെ ഉദ്ദേശിച്ചല്ല അങ്ങനെ പറഞ്ഞതെന്നും ചീഫ് ജസ്റ്റിസ് പിന്നീട് വിശദീകരിച്ചു.

രാഷ്ട്രീയ പാർട്ടികളുടെ വാഗ്ദാനങ്ങളെയും നിലവിലെ സാമൂഹിക സാഹചര്യങ്ങളെയും പരിഹസിക്കുന്ന രീതിയിലുള്ള പോസ്റ്റുകളാണ് കൂടുതൽ വൈറലാകുന്നത്. ചിലർ ഇത് യുവജന പ്രതിഷേധത്തിന്റെ പുതിയ ഡിജിറ്റൽ രൂപമാണെന്ന് വിലയിരുത്തുമ്പോൾ, മറ്റുചിലർ വെറും ട്രോൾ സംസ്കാരത്തിന്റെ ഭാഗമെന്ന നിലയിലാണ് കാണുന്നത്.

X അക്കൗണ്ട് ഇന്ത്യയിൽ മരവിപ്പിച്ചു

കോക്രോച്ച് ജനതാ പാർട്ടിയുടെ (സിജെപി) എക്സ് അക്കൗണ്ട് ഇന്ത്യയിൽ മരവിപ്പിച്ചു. ഇൻസ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യാനും ശ്രമം നടന്നതായും റിപ്പോർട്ടുകൾ.

അക്കൗണ്ട് തുറക്കുമ്പോൾ കാണിക്കുന്ന പോപ്പ് - അപ്പ് സന്ദേശത്തിന്‍റെ ചിത്രം ഉൾപ്പെടെ പങ്കുവച്ചുകൊണ്ടാണ് പാർട്ടി സ്ഥാപകൻ അഭിജീത് ദിപ്കെ ഇക്കാര്യം അറിയിച്ചത്. പ്രതീക്ഷിച്ചതുപോലെ ഇന്ത്യയിൽ അക്കൗണ്ട് മരവിപ്പിച്ചു എന്നാണ് അദ്ദേഹം കുറിച്ചത്.

ഇൻസ്റ്റഗ്രാമിൽ ഫോളോവേഴ്സിന്‍റെ എണ്ണം ബിജെപിയേക്കാൾ മറികടന്നതിനു പിന്നാലെയാണ് അക്കൗണ്ട് പൂട്ടിച്ചത്. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് യുവാക്കളെ പാറ്റകളോട് ഉപമിച്ചതിനു പിന്നാലെയാണ് പ്രതിഷേധാർഹമായി കോക്രോച്ച് ജനതാ പാർട്ടി (സിജെപി) രൂപം കൊണ്ടത്.



Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)