Flash News

Nattu Media

നെല്ലിക്കാപറമ്പിൽ വീണ്ടും കവർച്ച: ഉറങ്ങിക്കിടന്ന യുവതിയുടെ മാല മോഷ്ടിച്ചു.

 മുക്കം നെല്ലിക്കാപറമ്പിൽ വീണ്ടും മോഷണം. ഇന്ന് പുലർച്ചെയാണ് നെല്ലിക്കാപറമ്പ് അങ്ങാടിക്ക് സമീപമുള്ള ചേലക്കോടൻ ഷംസുദീൻ്റെ വീട്ടിൽ കവർച്ച നടന്നത്.


ഷംസുദീന്റെ മകൾ അഫ്സാനയുടെ കഴുത്തിലുണ്ടായിരുന്ന രണ്ട് പവന്റെ സ്വർണ്ണമാലയാണ് മോഷ്ടാവ് അപഹരിച്ചത്. വീട്ടുകാർ ഉറങ്ങിക്കിടക്കുന്ന സമയത്തായിരുന്നു മോഷണം. മോഷണം അഫ്സാനയുടെ മകൾ കണ്ടെന്ന് പറയുന്നുണ്ട്. മുഖം മൂടിയ ഒരാളാണ് തന്നോട് മിണ്ടാതെ കിടക്കാൻ പറഞ്ഞു എന്നും, മകൾ പറഞ്ഞതായി അഫ്സാന പ്രദേശത്തെ ഒരു വാർത്താ ചാനലിനോട്‌ സംസാരിച്ചപ്പോൾ വ്യക്തമാക്കി. 

അഫ്സാനയുടെ വാക്കുകൾ:

"രാവിലെ എണിച്ചപ്പോഴാണ് അറിയുന്നത് സ്വർണം പോയത് മോളെ വള കാണുന്നില്ല എന്ന് പറഞ്ഞപ്പോളാൻ ശ്രദ്ധിക്കപ്പെട്ടത്. ഇന്നലെ ഒരു യാത്ര പോയി വന്നിട്ട് നല്ല ഉറക്കത്തിലായിരുന്നു, പക്ഷെ മോള് കണ്ടിട്ടുണ്ട് അവന്റെ തലയിൽ കെട്ടിയിട്ടാണ് ഓള എണിച്ചപ്പോൾ കിടന്നോ എന്ന് പറഞ്ഞു മിണ്ടരുത് എന്ന് പറഞ്ഞങ്ങനെ ഡോർ തുറന്നു ഓടിഎന്ന് പറയുണ്ട്"

സംഭവത്തിൽ മുക്കം പോലീസ് കേസെടുത്ത് ഊർജ്ജിതമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

നെല്ലിക്കാപറമ്പിലെ മോഷണ പരമ്പര നാട്ടുകാരുടെ ഉറക്കം കെടുത്തുന്നു.

ഈ മാസം ആദ്യത്തിലാണ്ണ് നെല്ലിക്കാപറമ്ബ് അങ്ങാടിക്ക് സമീപം താളത്തിൽ കോട്ടമ്മൽ വീട്ടിൽ ഹാരിസ് എന്നയാളുടെ വീട്ടിൽ മോഷ്ടാവ് എത്തിയത്. മൂന്നുമണിയോടെ മൂത്രമൊഴിക്കാൻ എണീറ്റപ്പോൾ കോണിപ്പടിക്ക് സമീപം ഒരാൾ നില്കുന്നത് കാണുകയായിരുന്നു . ആദ്യം മകൻ ആണെന്ന് വിചാരിച്ചു വിളിച്ചപ്പോൾ മോഷ്‌ടാവ് അടുക്കളയിലേക്ക് ഓടി പുറകെ വീട്ടുകാരനും ഓടി പിന്നീട് ഓടി രക്ഷപെടാൻ ശ്രമിച്ച മോഷ്ടാവിനെ പിടിക്കാൻ ശ്രമിച്ചപ്പോൾ മൽപിടത്തത്തിൽ ഹാരിസിൻ്റെ കൈക്ക് കടിച്ചു ഓടി രക്ഷപെടുകയായിരുന്നു.

അത് പോലെ കഴിഞ്ഞമാസം (ഏപ്രിൽ ) നെല്ലിക്കാപറമ്പിൽ എയർപോർട്ട് റോഡിൽ നെടുങ്ങാട്ട് ജോസിന്റെ വീട് കുത്തി തുറന്ന് മോഷണം നടന്നത് . ജോസും വീട്ടുകാരും സ്ഥലത്തില്ലായിരുന്നു .എറണാകുളത്തെ മകളുടെ വീട്ടിൽ പോയതായിരുന്നു. രാവിലെ വീട് ജോലിക്ക് എത്തിയ സ്ത്രീയാണ് വീടിൻ്റെ വാതിൽ പൊളിഞ്ഞ നിലയിൽ കണ്ടത്തിയത്.


Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)