Flash News

Nattu Media

വര്‍ണാഭമായി ഗോതമ്പ് റോഡ് ഹെവന്‍സ് പ്രീ സ്‌കൂള്‍ പ്രവേശനോത്സവം

വര്‍ണാഭമായി ഗോതമ്പ് റോഡ് ഹെവന്‍സ് പ്രീ സ്‌കൂള്‍ പ്രവേശനോത്സവം



ഗോതമ്പ് റോഡ് ഹെവന്‍സ് പ്രീ സ്‌കൂളിന്റെ പ്രവേശനോത്സവവും പുതിയ അധ്യയന വര്‍ഷത്തിന്റെ ഉദ്ഘാടനവും ടെലിഫിലിം സംവിധായകനും അഭിനേതാവുമായ സലാം കൊടിയത്തൂര്‍ നിര്‍വഹിച്ചു.


കുട്ടികള്‍ക്ക് ഗുണമേന്മയുള്ള പ്രീ-സ്‌കൂള്‍ വിദ്യാഭ്യാസം ലഭ്യമാക്കുന്നതില്‍ ഹെവന്‍സ് പ്രീ സ്‌കൂള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.


ഹെവന്‍സ് അഡ്മിനിസ്ട്രേറ്റര്‍ സാലിം ജി റോഡ് അധ്യക്ഷത വഹിച്ചു. മാനേജര്‍ പി. അബ്ദുല്‍ സത്താര്‍, പ്രിന്‍സിപ്പല്‍ ഹസീന ടീച്ചര്‍, പി.ടി.എ കമ്മിറ്റി അംഗം മുഹമ്മദ് വലിയപറമ്പ്* എന്നിവര്‍ സംസാരിച്ചു.


ഹസീന മാവായി, ഷാഹിന കെ.ജി, റഹീന നിസ്താര്‍, ഷമീമ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.


വര്‍ണാഭമായ വിവിധ പരിപാടികളോടെയാണ് നവാഗത വിദ്യാര്‍ത്ഥികളെ സ്‌കൂളിലേക്ക് സ്വീകരിച്ചത്.


Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)