Flash News

Nattu Media

മൊബൈൽ മോർച്ചറി ഫ്രീസർ നാടിനു സമർപ്പിച്ചു

കൊടിയത്തൂർ പെയിൻ& പാലിയേറ്റീവ് അസോസിയേഷനിൽ ഇനി സൗജന്യമായി മൊബൈൽ ഫ്രീസറും ലഭ്യമാകും.

ആഴ്ചയിൽ 7 ദിവസവും 24 മണിക്കൂറും സേവനം നൽകുന്നതിനൊപ്പം പാലിയേറ്റീവ് ക്ലിനിക്കിൽ രോഗികൾക്കാവശ്യമായ മരുന്ന്, ആശുപത്രി ഉപകരണങ്ങൾ, ഡയാലിസിസ് കിറ്റ് , ഫിസിയോ തെറാപ്പി, കൗൺസലിംഗ്, ഭിന്നശേഷി കുട്ടികൾക്ക് ഡേ കെയർ, ഭക്ഷ്യ കിറ്റ്, പഠന സഹായം,ആരോഗ്യ ബോധവൽക്കരണം തുടങ്ങി വിവിധങ്ങളായ പ്രവർത്തനവും കഴിഞ്ഞ 18 വർഷമായി നൽകി വരുന്നുണ്ട്.

തിരുവമ്പാടി നിയോജക മണ്ഡലം എം എൽ എ .സി.കെ. കാസിം മൊബൈൽ ഫ്രീസർ ഉദ്ഘാടനം ചെയ്തു.എം അബ്ദുറഹ്മാൻ അധ്യക്ഷതവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി. കവിത മുഖ്യപ്രഭാഷണം നടത്തി. ജില്ല പഞ്ചായത്തംഗം പി.ജി മുഹമ്മദ്, ഗ്രാമ പഞ്ചായത്തംഗങ്ങളായ അഹമ്മദ് കുട്ടി പൂളക്കലൊടി, ആയിഷ ചേലപ്പുറത്ത്, എം.പിജുമൈല,എസ് എ നാസർ ,കസ്‌ന ഹമീദ്, കെ.സി.യൂസുഫ് എന്നിവരും എം എ അബ്ദുസ്സലാം ,നിസാർ കൊളായി പാലിയേറ്റീവ് ഗൾഫ് ചാപ്റ്റർ പ്രതിനിധികളായ ഇ എ നാസർ (ഖത്തർ) ബഷീർ കാവിൽ എം നസ്‌റുല്ല ( യു എ ഇ ) ഷമീർ എൻ.കെ, ഉമ്മർ കെ (റിയാദ്) ബഷീർ പുതിയോട്ടിൽ, കെ.പി അബ്ദുറഹ്മാൻ ,ടി.ടി. അബ്ദുറഹ്മാൻ പി. അക്ബർ എംടി. അബ്ദു നാസർ പി.എം, സമദ് കണ്ണാട്ടിൻ, ഫസൽ കൊടിയത്തുൽ സുഹറ വെള്ളങ്ങോട്ട് എ എം ബഷീർ തുടങ്ങിയവർ സംസാരിച്ചു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)