ചെറുവാടി: രണ്ട് ദിവസങ്ങളിലായി ചെറുവാടി പഴംപറമ്പിൽ വെച്ച് നടന്ന എസ്.എസ്.എഫ് മുക്കം ഡിവിഷൻ 33-ാമത് സാഹിത്യോത്സവിന് ആവേശോജ്ജ്വലമായ സമാപനം. വാശിയേറിയ മത്സരങ്ങൾക്കൊടുവിൽ 614 പോയിന്റുകൾ നേടി കാരശ്ശേരി സെക്ടർ ഡിവിഷൻ കിരീടം സ്വന്തമാക്കി.
605 പോയിന്റുമായി കൊടിയത്തൂർ സെക്ടർ റണ്ണേഴ്സ് അപ്പായപ്പോൾ, 588 പോയിന്റ് നേടിയ ചെറുവാടി സെക്ടർ മൂന്നാം സ്ഥാനം കരസ്ഥമാക്കി.
മറ്റ് സെക്ടറുകളുടെ പോയിന്റ് നില: എരഞ്ഞിമാവ് (470), മുക്കം (234), കൂടരഞ്ഞി (204), ആനയാംകുന്ന് (172), കാരമൂല (32).
ക്യാമ്പസ് വിഭാഗം മത്സരങ്ങളിൽ 89 പോയിന്റോടെ മണാശ്ശേരി (MAMO) കോളേജ് ഒന്നാം സ്ഥാനവും, 74 പോയിന്റോടെ തൂങ്ങുംപുറം കെ.എം.സി.ടി ഐ.ഇ.ടി.എം (KMCT IETM) രണ്ടാം സ്ഥാനവും, 21 പോയിന്റോടെ കെ.എം.സി.ടി നഴ്സിംഗ് കോളേജ് മൂന്നാം സ്ഥാനവും നേടി.
പ്രൗഢമായ സമാപന സമ്മേളനം
ഞായറാഴ്ച വൈകുന്നേരം 7 മണിക്ക് നടന്ന സമാപന സമ്മേളനം കേരള മുസ്‌ലിം ജമാഅത്ത് സെക്രട്ടറി ജി. അബൂബക്കർ ഉദ്ഘാടനം ചെയ്തു. എസ്.എസ്.എഫ് മുക്കം ഡിവിഷൻ പ്രസിഡന്റ് ഹാഫിള് അസ്ഹറുദ്ദീൻ സഖാഫി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കേരള മുസ്‌ലിം ജമാഅത്ത് മുക്കം സോൺ പ്രസിഡന്റ് ജബ്ബാർ സഖാഫി ദുആക്ക് നേതൃത്വം നൽകി. എസ്.എസ്.എഫ് മുക്കം ഡിവിഷൻ ജനറൽ സെക്രട്ടറി സാദിഖ് അലി സ്വാഗതവും, എസ്.വൈ.എസ് ചെറുവ്യാടി സർക്കിൾ പ്രസിഡന്റ് സിദ്ധീഖ് കഴായിക്കൽ നന്ദിയും പറഞ്ഞു.
സയ്യിദ് ശിഹാബുദ്ദീൻ അൽ ബുഖാരി മുഖ്യാതിഥിയായിരുന്നു. മജീദ് കക്കാട് (സെക്രട്ടറി, കേരള മുസ്‌ലിം ജമാഅത്ത്), അഡ്വ. എ.കെ ഇസ്മായിൽ വഫ, ഡോ. എം. അബ്ദുൽ അസീസ് ഫൈസി (ഡയറക്ടർ, ജാമിഅ അൽ ബനാത് ചെറുവാടി), കെ.എ നാസർ ചെറുവാടി
(സെക്രട്ടറി, കേരള മുസ്‌ലിം ജമാഅത്ത് കോഴിക്കോട് ജില്ല), അബ്ദുള്ള സഅദി (ഡയറക്ടർ, സഹായി വാദിസ്സലാം), മുഹമ്മദ് മാസ്റ്റർ (സെക്രട്ടറി, കേരള മുസ്‌ലിം ജമാഅത്ത് കോഴിക്കോട് ജില്ല), കെ.എം അബ്ദുൽ ഹമീദ് (സെക്രട്ടറി, SMA കോഴിക്കോട് ജില്ല), ശാദിൽ നൂറാനി (പ്രസിഡന്റ്, SSF കോഴിക്കോട് സൗത്ത്), മുഹമ്മദ് കുട്ടി സഖാഫി (വൈസ് പ്രസിഡന്റ്, കേരള മുസ്‌ലിം ജമാഅത്ത് മുക്കം സോൺ), അബ്ദുറസാഖ് സഖാഫി (പ്രസിഡന്റ്, SYS മുക്കം സോൺ), അഹമ്മദ് കാസിം വി.കെ (സെക്രട്ടറി, SYS മുക്കം സോൺ), അബ്ദുൽ ഹമീദ് സഖാഫി (സെക്രട്ടറി, SJM ചെറുവാടി റേഞ്ച്), സഫാദ് സഖാഫി തുടങ്ങി സമസ്തയുടെയും പോഷക സംഘടനകളുടെയും പ്രമുഖ നേതാക്കൾ വേദിയിൽ സംബന്ധിച്ചു.
പ്രതിഭകൾ
"പെൻ ഓഫ് ദി ഫെസ്റ്റ്" പുരസ്‌കാരം: മുഹമ്മദ് രിദ്‌വാൻ പി.പി (കൊടിയത്തൂർ സെക്ടർ), വോകൽ ഓഫ് ദി ഫെസ്റ്റ് പുരസ്‌കാരം: ഹാഫിസ് മുഹമ്മദ് ശാദിൽ (കാരശ്ശേരി സെക്ടർ)
ആദരിക്കൽ ചടങ്ങ്
മേളയുടെ ഭാഗമായി നടന്ന ചടങ്ങിൽ കേരള സർക്കാരിന്റെ ഫോക്‌ലോർ അക്കാദമി അവാർഡ് ജേതാവ് ടി.പി. അബ്ദുള്ള, ഭാരതിയാർ സർവ്വകലാശാലയിൽ നിന്നും കൊമേഴ്സിൽ പി.എച്ച്.ഡി (Ph.D.) കരസ്ഥമാക്കിയ എസ്.എസ്.എഫ് കേരള എക്സിക്യൂട്ടീവ് അംഗവും മുക്കം ഡിവിഷൻ മുൻ ജനറൽ സെക്രട്ടറിയുമായ ഡോ. മുഹമ്മദ് സാലിഹ് ഒ. എന്നിവരെ ഡിവിഷൻ കമ്മിറ്റി ഉപഹാരം നൽകി ആദരിച്ചു.






