Flash News

നാടിന്റെ അഭിമാനങ്ങൾക്ക് ആദരം; ചെറുവാടിയിൽ കോൺഗ്രസിന്റെ അനുമോദന സംഗമം

ചെറുവാടി: വിത്യസ്ത  മേഖലകളിൽ കഴിവ് തെളിയിച്ചവരെയും വിവിധ  പരീക്ഷകളിൽ കഴിവ് തെളിയിച്ചവരെയും ചെറുവാടി കോൺഗ്രസ്സ് കമ്മറ്റി ആദരിച്ചു.

സൗദ്യ ജയിൽ കഴിഞ്ഞിരുന്ന റഹീമിൻ്റെ മോചനത്തിന് വേണ്ടി പ്രയത്നിച്ച ഷക്കീബ് കൊളക്കാടൻ, അറബിക് സാഹിത്യത്തിൽ സംസ്ഥാന അവാർഡ് നേടിയ നസീർ ചെറുവാടി , ഡോക്ടറേറ്റ് നേടിയ ഹാഫിസ പി. തുടങ്ങിയവരെ ആദരിച്ചു. പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കവിത ടീച്ചർ ഉൽഘാടനം ചെയ്തു.

മുൻ മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് അഷ്‌റഫ് കൊളക്കാടൻ അന്ധുക്ഷനായി, DCC സെക്രട്ടറി CJ ആൻ്റണി, UDF ചെയർമാൻ KV അബ്ദുറഹിമാൻ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സുജ ടോം വികസന കാര്യ സ്റ്റാൻൻ്റിംഗ് കമ്മറ്റി ചെയർ പേഴ്‌സൺ കസ്ന ഹമീദ്, ബ്ലോക്ക് മെമ്പർ മജീദ് മൂലത്ത്, അർബൺ ബാങ്ക് പ്രസിഡണ്ട് അഡ്വ. CT അഹമ്മദ് കുട്ടി, KSU ബ്ലോക്ക് പ്രസിഡണ്ട് അഖിലേഷ് പഴംപറമ്പ്, യൂസുഫ് പാറപ്പുറത്ത്, ഷറഫലി പുത്തലത്ത്, സലീം കുരുവാടങ്ങൽ, KV സലാം മാസ്റ്റർ, ജമാൽ N, സുഹ്റ KV , ഷരീഫ് കൂട്ടക്കടവത്ത് തുടങ്ങിയവർ സംസാരിച്ചു

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)