Flash News

മർക്കസ് അലൂമിനി പുരസ്കാരം അഡ്വ. ഷമീർ കുന്നമംഗലത്തിന്

 കോഴിക്കോട്: മർക്കസ് സെൻട്രൽ അലൂമിനി കമ്മിറ്റി ഏർപ്പെടുത്തിയ ഈ വർഷത്തെ ‘സോഷ്യൽ എംപവർമെന്റ്’ പുരസ്കാരം അഡ്വ. ഷമീർ കുന്നമംഗലം ഏറ്റുവാങ്ങി. കോഴിക്കോട് നോളജ് സിറ്റിയിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ പുരസ്കാരം സമ്മാനിച്ചു.

പുരസ്കാരം ഏറ്റുവാങ്ങിയ ശേഷം സംസാരിച്ച അഡ്വ. ഷമീർ കുന്നമംഗലം, മർക്കസ് എന്ന വിദ്യാഭ്യാസ പ്രസ്ഥാനത്തിൽ നിന്ന് പഠിച്ചിറങ്ങിയ ആയിരക്കണക്കിന് വിദ്യാർഥികളുടെ കൂട്ടായ്മയിൽ നിന്നുള്ള ഈ അംഗീകാരം ഏറെ അഭിമാനകരവും സന്തോഷകരവുമാണെന്ന് പറഞ്ഞു. ശൈഖുനയുടെ സാന്നിധ്യത്തിൽ സംസാരിക്കാൻ അവസരം ലഭിച്ചതും ജീവിതത്തിലെ വിലമതിക്കാനാവാത്ത അനുഭവമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സമൂഹത്തിന് ഗുണകരമായ പ്രവർത്തനങ്ങൾ നടത്തുമ്പോൾ അവ ഒരുനാൾ അംഗീകരിക്കപ്പെടുമെന്നും, പ്രത്യേകിച്ച് ആത്മബന്ധമുള്ള വേദികളിൽ നിന്ന് ലഭിക്കുന്ന അംഗീകാരങ്ങൾ വലിയ പ്രചോദനമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തന്നെ സ്നേഹിക്കുന്നവർക്കും വിമർശനങ്ങളിലൂടെ കൂടുതൽ ശക്തനാകാൻ പ്രേരിപ്പിച്ചവർക്കുമാണ് ഈ പുരസ്കാരം സമർപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

പുരസ്കാരത്തിനായി തെരഞ്ഞെടുത്ത ജൂറി കമ്മിറ്റിയോടും മർക്കസ് അലൂമിനി കമ്മിറ്റിയോടും അഡ്വ. ഷമീർ കുന്നമംഗലം നന്ദി രേഖപ്പെടുത്തി.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)