Flash News

കൊടിയത്തൂരിൽ ‘പ്രിയദർശിനി’ സൗജന്യ യാത്രാ പദ്ധതിക്ക് ഉജ്ജ്വല സ്വീകരണം

കൊടിയത്തൂർ: സംസ്ഥാന സർക്കാരിന്റെ സ്ത്രീ സൗജന്യ യാത്രാ പദ്ധതിയായ “പ്രിയദർശിനി” യ്ക്ക് കൊടിയത്തൂർ ഗ്രാമപഞ്ചായത്തും നാട്ടുകാരും ചേർന്ന് ചുള്ളിക്കാപറമ്പിൽ ആവേശോജ്ജ്വല സ്വീകരണം നൽകി.കോഴിക്കോട്–നിലമ്പൂർ കെ.എസ്.ആർ.ടി.സി ബസിനാണ് ആദ്യ ദിനം തന്നെ ഉജ്ജ്വല വരവേൽപ്പ് ലഭിച്ചത്.

ആദ്യ യാത്രക്കാരെ ജനപ്രതിനിധികൾ, ജീവനക്കാർ, വ്യാപാരികൾ, നാട്ടുകാർ എന്നിവർ ചേർന്ന് സ്വീകരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. കവിത ടീച്ചർ ബസ് ജീവനക്കാരെ ബൊക്കെ നൽകി വരവേറ്റു. യാത്രക്കാരെ മധുരം നൽകി ആഹ്ലാദകരമായ അന്തരീക്ഷത്തിലാണ് സ്വീകരിച്ചത്.

വനിതകളുടെ യാത്രാക്ലേശങ്ങൾക്ക് വലിയ ആശ്വാസം നൽകുന്ന പദ്ധതിയാണ് പ്രിയദർശിനി എന്ന് വിലയിരുത്തിയ പഞ്ചായത്ത് പ്രസിഡന്റ്, പദ്ധതി നടപ്പാക്കിയ യു.ഡി.എഫ് സർക്കാരിനെ അഭിനന്ദിച്ചു.

വൈസ് പ്രസിഡന്റ് സുജാ ടോം, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി. അഹമ്മദ് കുട്ടി, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കസ്ന ഹമീദ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആയിഷ ചേലപ്പുറത്ത്, ഷീജ ടീച്ചർ, പ്രേമ ടീച്ചർ, മുഹമ്മദ് യൂസുഫ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)