കൊടിയത്തൂർ സീതി സാഹിബ് കൾച്ചറൽ സെന്റർ ലൈബ്രറിയിൽ വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ 27നു ശനിയാഴ്ച വൈകുന്നേരം 4 30ന് വായനാചരണത്തോടനുബന്ധിച്ച് വനിതാ അരങ്ങ് നടത്തുന്നു.
കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി കെ ഫസീല പരിപാടി ഉദ്ഘാടനം ചെയ്യും. ലൈബ്രറി കൗൺസിൽ പ്രതിനിധി എ വി സുധാകരൻ, കൾച്ചറൽ സെന്റർ പ്രസിഡണ്ട് സി പി ചെറിയ മുഹമ്മദ് തുടങ്ങിയവർ മുഖ്യാതിഥികളായി പങ്കെടുക്കും. വായനയുടെ വ്യത്യസ്ത തലങ്ങളിൽ പരിപാടിയി ൽ പങ്കെടുക്കാം.
നന്നായും വിമർശനപരമായും പുസ്തകത്തെ വിലയിരുത്തുന്ന പുസ്തകനിരൂപണം, കഴിയുന്നിടത്തോളം രസകരമായി അവതരിപ്പിക്കുന്ന പുസ്തക ആസ്വാദനം, ഇഷ്ടപ്പെട്ട എഴുത്തുകാരനെ അവതരിപ്പിക്കൽ, വായിച്ച പുസ്തകങ്ങളെ പറ്റിയുള്ള അവലോകനം. ഏതെങ്കിലും ഒരു പുസ്തകത്തെപ്പറ്റി കുറിപ്പ് തയ്യാറാക്കൽ,-- ഇങ്ങനെ അവരവരുടെ വീക്ഷണത്തിനനുസരിച്ച് അവതരിപ്പിക്കാം…
വായനയെ സ്നേഹിക്കുന്ന ഏവർക്കും സ്വാഗതം
