മംഗളൂരു: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ അംഗവും മംഗളൂരു-കീഴൂർ സംയുക്ത ഖാളിയുമായ ശൈഖുനാ ത്വാഖ അഹ്മദ് മുസ്ലിയാർ നിര്യാതനായി. കേരളത്തിലും കർണാടകയിലുമുള്ള ഇസ്‌ലാമിക പണ്ഡിതലോകത്ത് ശ്രദ്ധേയ സാന്നിധ്യമായിരുന്ന അദ്ദേഹത്തിന്റെ വിയോഗം മത-സാമൂഹിക രംഗത്തിന് വലിയ നഷ്ടമായാണ് വിലയിരുത്തപ്പെടുന്നത്.
ദീർഘകാലമായി വിവിധ മഹല്ല് ജമാഅത്തുകൾക്ക് ആത്മീയ നേതൃത്വവും മാർഗനിർദേശവും നൽകിയിരുന്ന മുസ്ലിയാർ സമുദായ ഐക്യത്തിനും വിദ്യാഭ്യാസ പുരോഗതിക്കും വേണ്ടി സജീവമായി പ്രവർത്തിച്ചിരുന്നു. പാണ്ഡിത്യം, വിനയം, ജനസേവന മനോഭാവം എന്നിവകൊണ്ട് വിശ്വാസി സമൂഹത്തിന്റെ ആദരവ് നേടിയ വ്യക്തിത്വമായിരുന്നു അദ്ദേഹം.
നിരവധി മത-സാമൂഹിക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ത്വാഖ അഹ്മദ് മുസ്ലിയാരുടെ വിയോഗം മത, സാമൂഹിക, രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖർ സമൂഹത്തിന് നികത്താനാകാത്ത നഷ്ടമായാണ്ചൂ ണ്ടിക്കാട്ടുന്നത്.
