മുക്കം: മത്സ്യം വളർത്തുന്ന കുളത്തിൽ വീണ് രണ്ടാം ക്ലാസ് വിദ്യാർത്ഥി മരിച്ചു. ചേന്ദമംഗല്ലൂർ, പൊറ്റശ്ശേരി ഫിർദൗസ് വീട്ടിൽ മുഹമ്മദ് ഷഫീഖിന്റെ മകൻ അബ്ദുല്ല ബസാം (9) ആണ് മരിച്ചത്.
ശനിയാഴ്ച വൈകിട്ട് 4.30ഓടെയാണ് അപകടമുണ്ടായത്. വീടിന് സമീപത്തെ മത്സ്യം വളർത്തുന്ന കുളത്തിൽ അബദ്ധത്തിൽ വീണ കുട്ടിയെ ഉടൻ തന്നെ സമീപവാസികളും ബന്ധുക്കളും ചേർന്ന് രക്ഷപ്പെടുത്തി മുക്കം മണാശ്ശേരിയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.