Flash News

മികവിന്റെ തേടലുമായി എസ്.എസ്.എഫ് സാഹിത്യോത്സവ്

ചെറുവാടി: "Mogging the Mediocre" എന്ന പ്രമേയവുമായി എസ്.എസ്.എഫ് മുക്കം ഡിവിഷൻ സാഹിത്യോത്സവ് 2026 ജൂൺ 13, 14 (ശനി, ഞായർ) തീയതികളിൽ പഴംപറമ്പിൽ അരങ്ങേറും.


വിദ്യാർത്ഥികളിലെ സാഹിത്യാഭിരുചി, സർഗാത്മകത, നവീന ചിന്തകൾ എന്നിവ പരിപോഷിപ്പിക്കുന്നതിനായി സംഘടിപ്പിക്കുന്ന സാഹിത്യോത്സവ് ഏറ്റവും വലിയ വിദ്യാർത്ഥി സാംസ്കാരിക സംഗമങ്ങളിലൊന്നായി മാറും. സ്വാഗതസംഘം ചെയർമാൻ അബ്ദുൽ ഹമീദ് ഹാജി കഴായിക്കൽ  പതാക ഉയർത്തും. ഉദ്ഘാടന സംഗമം സി കെ കാസിം എംഎൽഎ ഉദ്ഘാടനം ചെയ്യും. എസ്എസ്എഫ് സംസ്ഥാന സെക്രട്ടറി അഹമ്മദ് റാസി പ്രമേയ പ്രഭാഷണം നടത്തും. പ്രോഗ്രാം കൺവീനർ മുഹമ്മദ്‌ ഷഹ്മിൽ സ്വാഗതവും പ്രോഗ്രാം ചെയർമാൻ ഹാഷിർ സഖാഫി അധ്യക്ഷതയും വഹിക്കും. വിവിധ രാഷ്ട്രീയ, സംഘടന പ്രതിനിധികൾ പങ്കെടുക്കും.

ശരാശരി നിലവാരങ്ങളിൽ ഒതുങ്ങാതെ വിദ്യാർത്ഥികൾക്ക് അവരുടെ കഴിവുകളെ പരമാവധി വികസിപ്പിക്കാനും മികവിന്റെ പുതിയ ഉയരങ്ങൾ തേടാനും പ്രചോദനം നൽകുക എന്നതാണ് ഈ വർഷത്തെ പ്രമേയം ലക്ഷ്യമാക്കുന്നത്. എൽപി, യുപി, ഹൈസ്കൂൾ, ഹയർ സെക്കന്ററി, ജൂനിയർ, സീനിയർ, ജനറൽ, ക്യാമ്പസ്‌ എന്നീ വിഭാഗങ്ങളിലായി 187 മത്സരഇനങ്ങളിൽ ആയിരത്തോളം വിദ്യാർത്ഥികൾ രണ്ടു ദിവസങ്ങളിലായി മാറ്റുരക്കും. പരമ്പരാഗത സാഹിത്യ-കലാ മത്സരങ്ങൾക്കപ്പുറം, പുതിയ കാലഘട്ടത്തിന്റെ ആവശ്യങ്ങൾ തിരിച്ചറിഞ്ഞുകൊണ്ട് നിരവധി ആധുനിക മത്സരങ്ങളും  ഉൾപ്പെടുത്തിയിട്ടുണ്ട്. സാമൂഹിക-വിദ്യാഭ്യാസ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്ന ഐഡിയത്തോൺ, ബിസിനസ്-സാമ്പത്തിക ചിന്തകൾ വളർത്തുന്ന മാർക്കറ്റ് മാസ്റ്റേഴ്സ്, പുതിയ കാലത്തിന്റെ സാങ്കേതികവിദ്യ പരിചയപ്പെടുത്തുന്ന എ.ഐ. പ്രോംപ്റ്റിംഗ്, കൂടാതെ റീൽ മേക്കിങ്, ഡിജിറ്റൽ പെയിന്റിംഗ്, പോഡ്കാസ്റ്റ് തുടങ്ങിയ മത്സരങ്ങൾ ഇതിൽ പ്രധാനപ്പെട്ടവയാണ്. ഡിജിറ്റൽ ലോകത്തെ സർഗാത്മകമായും മൂല്യബോധത്തോടെയും ഉപയോഗിക്കാൻ പുതിയ തലമുറയെ സജ്ജമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. 

വാർത്താസമ്മേളനത്തിൽ പ്രോഗ്രാം കമ്മിറ്റി കൺവീനർ മുഹമ്മദ് ഷഹ്മിൽ, ഡിവിഷൻ സെക്രട്ടറിമാരായ യൂസുഫ് റബ്ബാനി, സുഹൈദ് എം പി, മുഹമ്മദ് റാഫി, മുഹമ്മദ് ഷിബിൽ, മുബാരിഷ് ബുഖാരി എന്നിവർ പങ്കെടുത്തു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)