Flash News

ചരിത്രനേട്ടം കൈവരിച്ച് വാഴക്കാട് ജി.എച്ച്.എസ്.എസ് വിദ്യാർത്ഥികൾ

വാഴക്കാട്: സംസ്ഥാനത്തിനകത്തും പുറത്തുമുള്ള നിരവധി വിദ്യാലയങ്ങളിലെ പ്രതിഭകൾ മാറ്റുരച്ച ഷെയ്ഖ് അബൂബക്കർ ഫൗണ്ടേഷൻ (SA) സ്കോളർഷിപ്പിൽ ഉജ്ജ്വല നേട്ടവുമായി വാഴക്കാട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ.

മത്സര പരീക്ഷയിൽ വാഴക്കാട് ജി.എച്ച്.എസ്.എസ്. സ്കൂളിലെ 13 വിദ്യാർത്ഥികളാണ് പ്രതിവർഷം 48,000 രൂപ വീതം ലഭിക്കുന്ന ഈ അഭിമാന സ്കോളർഷിപ്പിന് അർഹരായത്. ഇതോടെ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് നേടിക്കൊടുത്ത് സ്കൂൾ സംസ്ഥാനതലത്തിൽ തന്നെ ഒന്നാം സ്ഥാനം കരസ്ഥമാക്കി. എഴുത്ത് പരീക്ഷ, അഭിമുഖം എന്നീ കടമ്പകൾ കടന്നാണ് ഷെയ്ഖ് അബൂബക്കർ ഫൌണ്ടേഷൻ സ്കോളർഷിപ്പ് ലഭിക്കുന്നത്.

സ്കൂളിൽ നിന്നും പരീക്ഷയെഴുതിയവരിൽ 19 വിദ്യാർത്ഥികൾ ആദ്യഘട്ടത്തിലെ കഠിനമായ എഴുത്തുപരീക്ഷ പാസ്സായി യോഗ്യത നേടിയിരുന്നു. തുടർന്ന് സ്കൂളിന്റെയും അധ്യാപകരുടെയും നേതൃത്വത്തിൽ കുട്ടികൾക്ക് നൽകിയ മികച്ച വിദഗ്ധ പരിശീലനത്തിലൂടെയും (Coaching) മോക്ക് ഇന്റർവ്യൂകളിലൂടെയുമാണ് 13 പേർ അന്തിമമായി സ്കോളർഷിപ്പ് പട്ടികയിൽ ഇടംപിടിച്ചത്.

ഈ ചരിത്രവിജയത്തിലൂടെ വിദ്യാലയത്തിന്റെ പെരുമ സംസ്ഥാനതലത്തിൽ ഉയർത്തിയ മുഴുവൻ പ്രതിഭകളെയും സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ അനുമോദിച്ചു. ചടങ്ങിൽ പി.റ്റി.എ. പ്രസിഡന്റ് അലി അക്ബർ, വൈസ് പ്രസിഡന്റ് ടി.പി നജ്മുദ്ദീൻ, എം.പി.ടി.എ പ്രസിഡന്റ് ഷാഹിദ, ലത്തീഫ് കുറുപ്പത്ത്, ഹെഡ്മാസ്റ്റർ മൊയ്തീൻ കോയ, ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ വിജയൻ, അഷ്റഫ്, ധന്യ, സീന, മുനവ്വിറ, രജനി, അൻസമ്മ, ഷാഹിദ്, ഷമീർ, അഖില, അനില കുമാരി, പ്രീതി, സക്കീർ, ജ്യോതിഷ്മതി, മജീദ്, ഷീബ തുടങ്ങിയ അധ്യാപകരും പി.റ്റി.എ. ഭാരവാഹികളും പങ്കെടുത്തു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)