---------------------------------------------
കൊടിയത്തൂർ : ജമാഅത്തെ ഇസ്‌ലാമി അംഗവും കൊടിയത്തൂർ ഏരിയാ ജമാഅത്തെ ഇസ്‌ലാമി മുൻ പ്രസിഡണ്ടുമായ പി.വി. അബ്‌ദു മാസ്റ്റരുടെ നിര്യാണത്തിൽ കൊടിയത്തൂർ പൗരാവലി അനുശോചിച്ചു. പി.വി. അബ്ദുറഹ്മാൻ്റെ അധ്യക്ഷതയിൽ നടന്ന അനുശോചന യോഗം കൊടിയത്തൂർ ഗ്രാമ പഞ്ചായത്തംഗം പ്രേമ ടീച്ചർ ഉദ്ഘാടനം ചെയ്തു. പൊതുജന സേവന രംഗത്ത് നിറസാന്നിധ്യമായിരുന്ന അദ്ദേഹത്തിൻ്റെ വിയോഗം തീരാ നഷ്ടമാണെന്ന് അവർ പറഞ്ഞു. വിവിധ സാമൂഹ്യ- രാഷ്ട്രീയ സംഘടനാ പ്രതിനിധികളായ കെ.ടി. എ. ഹമീദ്, ഇ. എൻ. അബ്ദു റസാഖ്, ദാസൻ. കെ, കെ.പി. അബ്ദുറഹ്‌മാൻ, കെ.ടി മൻസൂർ, പി.പി. അബ്ദുറഹ്‌മാൻ, റഫീഖ് കുറ്റിയോട്ട്, അബ്ദുൽ കരീം എളമരം,ഇ.കെ. മായിൻ , അബൂബക്കർ സുല്ലമി, ടി. അഹ്‌മദ് മാസ്റ്റർ, ജൗഹർ പറമ്പിൽ ബസാർ, ടി.കെ അബൂബക്കർ, മുനീബ് മംഗലശ്ശേരി, റാഹില ടീച്ചർ, സകീന ടീച്ചർ, പി.വി. മജീദ്, പി.വി.ആലിക്കുട്ടി അബ്ദുല്ല മായത്തൊടിക എന്നിവർ സംസാരിച്ചു.
