എടവണ്ണപ്പാറ: കണ്ണത്തുംപാറയിൽ രണ്ട് ദിവസങ്ങളിലായി നടന്ന എസ്.എസ്.എഫ് എടവണ്ണപ്പാറ ഡിവിഷൻ സാഹിത്യോത്സവ് സമാപിച്ചു. വിവിധ സെക്ടറുകളിൽ നിന്നുള്ള പ്രതിഭകൾ പങ്കെടുത്ത മത്സരങ്ങൾ ആവേശകരമായ പോരാട്ടങ്ങൾക്കാണ് വേദിയായത്.
സെക്ടർ തല മത്സരങ്ങളിൽ ചീക്കോട് സെക്ടർ ചാമ്പ്യൻമാരായി കിരീടം സ്വന്തമാക്കി. ആക്കോട് സെക്ടർ രണ്ടാം സ്ഥാനവും മുതുവല്ലൂർ സെക്ടർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.കാമ്പസ് വിഭാഗം മത്സരങ്ങളിൽ കോളേജ് ഓഫ് അപ്ലൈഡ് സയൻസ് ഒന്നാം സ്ഥാനം നേടി. ഗവ. കോളേജ് കൊണ്ടോട്ടി രണ്ടാം സ്ഥാനവും ദാറുൽ ഉലൂം വാഴക്കാട് മൂന്നാം സ്ഥാനവും നേടി.
രണ്ട് ദിവസങ്ങളിലായി നടന്ന സാഹിത്യോത്സവത്തിൽ സാഹിത്യം, കല, പ്രസംഗം, രചന തുടങ്ങിയ വിവിധ ഇനങ്ങളിലായി വിദ്യാർഥികൾ തങ്ങളുടെ കഴിവുകൾ പ്രകടിപ്പിച്ചു. വിജയികൾക്ക് സമാപന സമ്മേളനത്തിൽ ട്രോഫികളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.
Tags:
EDAVANNAPARA
