കൊടിയത്തൂർ : "മുഹമ്മദ് നബി ( സ്വ ) മാനവ മൂല്യങ്ങളുടെ നേർസാക്ഷ്യം'' എന്ന പ്രമേയത്തിൽ ഐ എസ് എം സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന ക്യാമ്പയിന്റെ ഭാഗമായി ഐ എസ് എം കൊടിയത്തൂർ മണ്ഡലം പ്രവർത്തക സംഗമം സൗത്ത് കൊടിയത്തൂർ സലഫി മദ്രസയിൽ സംഘടിപ്പിച്ചു.
കെ എൻ എം മണ്ഡലം പ്രസിഡന്റ് എം. അഹ്‌മദ് കുട്ടി മദനി ഉദ്ഘാടനം ചെയ്തു. ഐ എസ് എം സംസ്ഥാന സെക്രട്ടറി ഹാഫിസ് റഹ്മാൻ മദനി പുത്തൂർ മുഖ്യ പ്രഭാഷണം നടത്തി. ഐ എസ് എം മണ്ഡലം പ്രസിഡന്റ് റിസ്‌വാനുൽ മനാഫ് സ്വാഗതം പറഞ്ഞു. സെക്രട്ടറി ഫവാസ് മൂസ ക്യാമ്പയിൻ വിശദീകരിച്ചു. മുഹമ്മദ് സബീൽ നന്ദി പറഞ്ഞു.
