Flash News

മുക്കം ഡിവിഷൻ സാഹിത്യോത്സവ് 2026 സമാപന സമ്മേളനം ഇന്ന്

ചെറുവാടി: എസ്.എസ്.എഫ് മുക്കം ഡിവിഷൻ സംഘടിപ്പിക്കുന്ന സാഹിത്യോത്സവ് 2026ന്റെ സമാപന സമ്മേളനം ജൂൺ 14 ഞായറാഴ്ച വൈകുന്നേരം 7 മണിക്ക് ചെറുവാടി, പഴംമ്പറമ്പയിൽ നടക്കും. സാഹിത്യ-സാംസ്‌കാരിക മേഖലകളിലെ വിവിധ പരിപാടികളോടെ നടന്നുവരുന്ന സാഹിത്യോത്സവത്തിന്റെ സമാപന സമ്മേളനത്തിൽ പ്രമുഖ മത-സാമൂഹിക നേതാക്കൾ പങ്കെടുക്കും.

കേരള മുസ്ലിം ജമാഅത്ത് സെക്രട്ടറി ജി. അബൂബക്കർ സമ്മേളനം ഉദ്ഘാടനം ചെയ്യും. സയ്യിദ് ശിഹാബുദ്ധീൻ അൽ ബുഖാരി മുഖ്യാതിഥിയായിരിക്കും. എസ്.എസ്.എഫ് മുക്കം ഡിവിഷൻ പ്രസിഡന്റ് ഹാഫിള് അസ്ഹറുദ്ദീൻ സഖാഫി അധ്യക്ഷത വഹിക്കും.

പരിപാടിയിൽ കേരള മുസ്ലിം ജമാഅത്ത്, എസ്.എസ്.എഫ്, എസ്.വൈ.എസ് തുടങ്ങിയ സംഘടനകളുടെ വിവിധ തലങ്ങളിലെ നേതാക്കളായ മജീദ് കക്കാട്, അഡ്വ. എ.കെ. ഇസ്മായിൽ വഫ, ഡോ. എം. അബ്ദുൽ അസീസ് ഫൈസി, കെ.എ. നാസർ ചെറുവാടി, അബ്ദുള്ള സഅദി, മുഹമ്മദ് മാസ്റ്റർ, കെ.എം. അബ്ദുൽ ഹമീദ്, ഷാദിൽ നൂറാനി, മുഹമ്മദ് കുട്ടി സഖാഫി, അബ്ദുറസാഖ് സഖാഫി, അഹമ്മദ് കാസിം വി.കെ, അബ്ദുൽ ഹമീദ് സഖാഫി തുടങ്ങിയവർ പങ്കെടുക്കും.

സമ്മേളനത്തിന് മുന്നോടിയായി ജബ്ബാർ സഖാഫി ദുആ നിർവഹിക്കും. സാദിഖ് അലി സ്വാഗതവും സിദ്ധീഖ് കഴായിക്കൽ നന്ദിയും രേഖപ്പെടുത്തും.

മുക്കം ഡിവിഷനിലെ വിവിധ യൂണിറ്റുകളിൽ നിന്നുള്ള പ്രവർത്തകരും സാഹിത്യോത്സവത്തിൽ പങ്കെടുത്ത മത്സരാർത്ഥികളും സമാപന സമ്മേളനത്തിൽ പങ്കെടുക്കുക്കും.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)