Flash News

ലഹരിക്കെതിരെ 'DrugKick@2K26' ബോധവൽക്കരണ ക്യാമ്പയിൻ സംഘടിപ്പിച്ചു

കോഴിക്കോട്: അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി, കോഴിക്കോട് കോർപ്പറേഷൻ, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (IMA) കോഴിക്കോട് ബ്രാഞ്ച്, , ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി (DLSA) കോഴിക്കോട്,ഗ്രാമിൻ നോൺ-പ്രോഫിറ്റ് ഓർഗനൈസേഷൻ ബോസ്കോ കോളേജ്, മാമ്പറ്റ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ 'DrugKick@2K26' ലഹരിവിരുദ്ധ ബോധവൽക്കരണ ക്യാമ്പയിൻ കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിൽ സംഘടിപ്പിച്ചു.

കോഴിക്കോട് കോർപ്പറേഷൻ മേയർ ഒ. സദാശിവൻ പരിപാടി ഉദ്ഘാടനം ചെയ്തു. ലഹരിവിമുക്ത സമൂഹം സൃഷ്ടിക്കുന്നതിന് വിദ്യാർത്ഥികളും യുവജനങ്ങളും സജീവമായി മുന്നിട്ടിറങ്ങണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

ഡോൺ ബോസ്കോ കോളേജ് പി.ആർ.ഒ. സന്തോഷ് അഗസ്റ്റിൻ സ്വാഗതം പറഞ്ഞു. കോളേജ് മാനേജർ ഫാ. മാർട്ടിൻ അഗസ്റ്റിൻ അധ്യക്ഷത വഹിച്ചു. ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി (DLSA) സെക്രട്ടറി കൂടിയായ സീനിയർ ഡിവിഷൻ സിവിൽ ജഡ്ജി ബിജു എം. സി., ഐ.എം.എ. കോഴിക്കോട് പ്രസിഡന്റ് ഡോ. കെ. സന്ധ്യ കുറുപ്പ്, ഗ്രാമിൻ ഡയറക്ടർ റീന വർഗീസ്, ഡോൺ ബോസ്കോ കോളേജ് പ്രിൻസിപ്പൽ ഫാ. ഡോ. ജോബി എം. എബ്രഹാം, അഡ്മിനിസ്ട്രേറ്റർ ഫാ. ഷിനോ ജോയ്, ഐ.എം.എ. കോഴിക്കോട് സെക്രട്ടറി ഡോ. രഞ്ജിത് പി. എന്നിവർ ആശംസകൾ അർപ്പിച്ചു.


പരിപാടിയുടെ ഭാഗമായി ലഹരിവിരുദ്ധ സന്ദേശമുയർത്തി ഫുട്ബോൾ ക്വിക്ക്, ഒപ്പുശേഖരണം എന്നിവ കാമ്പയിൻ്റെ ഭാഗമായി സംഘടിപ്പിച്ചു. വിദ്യാർത്ഥികളും പൊതുജനങ്ങളും ഉൾപ്പെടെ ആയിരത്തോളം പേർ പരിപാടിയിൽ പങ്കെടുത്തു.


ലഹരിവിരുദ്ധ പ്രതിജ്ഞ, ബോധവൽക്കരണ സന്ദേശങ്ങൾ, ലഘുലേഖ വിതരണം, പൊതുജനങ്ങളുമായുള്ള സംവാദം തുടങ്ങിയ വിവിധ പ്രവർത്തനങ്ങളിലൂടെ ലഹരിവിരുദ്ധ സന്ദേശം സമൂഹത്തിലേക്ക് വ്യാപിപ്പിച്ചു.


പരിപാടി കോ-ഓർഡിനേറ്റർ ജെൻസൺ വി. ജെ. നന്ദി രേഖപ്പെടുത്തി.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)