ദോഹ: കൊടിയത്തൂർ സർവീസ് ഫോറം (KSF) അംഗങ്ങളുടെ മക്കളിൽ 10-ാം ക്ലാസ്, പ്ലസ് ടു, മദ്റസ പബ്ലിക് പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദനവും അവാർഡ് വിതരണവും സംഘടിപ്പിച്ചു.
KSF പ്രസിഡന്റ് അബ്ദുൽ അസീസ് എം.എ അധ്യക്ഷത വഹിച്ച ചടങ്ങിൽ അമീൻ സി സ്വാഗതം ആശംസിച്ചു. കാവിൽ അബ്ദുറഹ്മാൻ അനുമോദന പ്രഭാഷണം നടത്തി.
വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ നേട്ടങ്ങളെ ആദരിക്കുന്ന ചടങ്ങിൽ കാവിൽ അബ്ദുറഹ്മാൻ, Dr വഹാബ്, ബ്രില്യന്റ് അഷ്റഫ്, ബഷീർ കെ.പി, ലുക്മാൻ പി.പി, അമീൻ പി.വി, അമീൻ എം.എ എന്നിവർ അവാർഡുകളും മൊമന്റോകളും വിതരണം ചെയ്തു.
കൂടാതെ, Kids Carnival പരിപാടിയിൽ വിവിധ മത്സരങ്ങളിൽ പങ്കെടുത്ത കുട്ടികൾക്കുള്ള സമ്മാനങ്ങളും KSF ലേഡീസ് വിംഗിന്റെ നേതൃത്വത്തിൽ വിതരണം ചെയ്തു.
നാട്ടിൽ താമസിക്കുന്ന KSF അംഗങ്ങളുടെ മക്കൾക്കുള്ള അവാർഡുകളും മൊമന്റോകളും 2026 ജൂൺ 7-ന് കൊടിയത്തൂർ ഇനായയിൽ വെച്ച് വിതരണം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ചടങ്ങിൽ KSF-ന്റെ സ്വപ്ന പദ്ധതിയായ "KSF ENAYA Education Project" സംബന്ധിച്ച നിലവിലെ പുരോഗതിയും ഭാവി പ്രവർത്തനങ്ങളും ചർച്ച ചെയ്തു.
ഇല്ലിയാസ് ,മുറാദ് പി.പി മനാഫ് എം.കെയും പരിപാടിക്ക് നേതൃത്വം നൽകി
