കൊടിയത്തൂർ: സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് കേരള എൽ. എൽ. എം. എൻട്രൻസ് പരിക്ഷയിൽ ഒന്നാം റാങ്ക് നേടിയ ഫാത്തിമ സഹ്‌റ കുഞ്ഞിമൊയ്തീനെ വ്യാപാരി- വ്യവസായി ഏകോപനസമിതി കൊടിയത്തുർ യുണിറ്റ് കമ്മറ്റി അനുമോദിച്ചു.
പ്രസിഡൻ്റ് മുഹമ്മദ് ഷെരീഫ് അമ്പലക്കണ്ടി ഉപഹാരം കൈമാറി. യൂണിറ്റ് ജനറൽ സെക്രട്ടറി ടി. കെ. ഹനീഫ, ട്രഷറർ എം. പി. ഉബൈദ്, അബുബക്കർ മുസ്‌ലിയാർ, പി. സലിം, പൊയിലിൽ മജിദ്, പി. പി. ഫൈസൽ, പി. അബ്ദുൽസലാം എന്നിവർ സംബന്ധിച്ചു.
