ചെറുവാടി: ഡിവൈഎഫ്ഐ കോഴിക്കോട് ജില്ലാ സമ്മേളന പ്രചരണാർഥം DYFI കൊടിയത്തൂർ മേഖല കമ്മിറ്റി മാധ്യമങ്ങളും വർത്തമാന രാഷ്ട്രീയവും" എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു .
ചുള്ളിക്കാപറമ്പിൽ വെച്ച് നടന്ന സെമിനാർ ഷൈൻ ടീച്ചർ ഉദ്ഘാടനം ചെയ്തു.മേഖല സംഘാടക സമിതി ചെയർമാൻ ലാലു പ്രസാദ് അധ്യക്ഷനായി. മുക്കം നഗരസഭ ചെയർപേഴ്സൺ ചാന്ദിനി വിനോദ്, DYFI ജില്ല കമ്മിറ്റി അംഗം അരുൺ ഇ, ബ്ലോക്ക് സെക്രട്ടറി ജാഫർ ശരീഫ് എ.പി, പ്രസിഡണ്ട് എ കെ രനിൽരാജ് ,ട്രഷറർ അജയ് ഫ്രാൻസി, ഇ. രമേഷ് ബാബു, നാസർ കൊളായി, ഗീത വിനോദ്, അഖിൽ കണ്ണാംപറമ്പിൽ,സജിത്ത് പികെ തുടങ്ങിയർ സംസാരിച്ചു.
DYFI കൊടിയത്തൂർ മേഖല സെക്രട്ടറി രതീഷ് സ്വാഗതവും മേഖല പ്രസിഡണ്ട് മുഹമ്മദ് ആഷിഖ് നന്ദിയും പറഞ്ഞു
