മുക്കം: ഇസ്‌ലാഹിയ കോളേജിലെ Islahiya Cultural Forum (ICF) 2026–27 പ്രവർത്തനങ്ങളുടെ ഉദ്ഘാടനം സിനി ആർട്ടിസ്റ്റും കവിയും സാഫി കോളേജ് ജേർണലിസം വിഭാഗം അസിസ്റ്റന്റ് പ്രൊഫസറുമായ നസറുല്ല വാഴക്കാട് നിർവഹിച്ചു.
കഥയും കവിതയും സമകാലിക വിഷയങ്ങളെയും കോർത്തിണക്കി നടത്തിയ പ്രഭാഷണം കുട്ടികളെ ആകർഷിച്ചു. വായനയുടെയും സർഗാത്മകതയുടെയും സാമൂഹിക പ്രതിബദ്ധതയുടെയും പ്രാധാന്യം അദ്ദേഹം തന്റെ പ്രഭാഷണത്തിൽ ഊന്നിപ്പറഞ്ഞു.കോളേജ് പ്രിൻസിപ്പൽ അബ്ദുൽ ഹഖ് അധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പൽ സുബൈദ ടീച്ചർ, ഹയർ സെക്കന്ററി വിഭാഗം ഹെഡ് എം റഹ്മത്തുളള. ഇസ്‌ലാമിക് ഡിപ്പാർട്ട്മെന്റ് ഹെഡ് ENഅബ്ദുറസാഖ്, സ്റ്റാഫ് സെക്രട്ടറി ആസിഫ ടീച്ചർ, സംസാരിച്ചു.
വായനാദിനത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കായി നടത്തിയ സാഹിത്യ ക്വിസ് മത്സരത്തിലെ വിജയികളെ ചടങ്ങിൽ ആദരിച്ചു. ഒന്നും രണ്ടും സ്ഥാനങ്ങൾ പ്ലസ് ടു വിദ്യാർത്ഥികളും മൂന്നാം സ്ഥാനം പ്ലസ് വൺ വിദ്യാർത്ഥികളും കരസ്ഥമാക്കി.
വിദ്യാർത്ഥിനികളായ അംനാ ഫാത്തിമയും ഹയായും പാർട്ടി ഗാനം ആലപിച്ചു. തുടർന്ന് വിദ്യാർത്ഥികൾക്കായി ബുക്ക് റിവ്യൂ മത്സരവും സംഘടിപ്പിച്ചു.
