Flash News

പുസ്തകങ്ങളെ കൂട്ടുകാരാക്കി വായനയിലൂടെ സർഗ ശേഷി പോഷിപ്പിക്കാൻ വിദ്യാർത്ഥികൾ സമയം കണ്ടെത്തണം:കവി വീരാൻകുട്ടി.

മുക്കം: കലാസാഹിത്യ പ്രവർത്തനങ്ങൾ പുതിയ കാലത്ത് വിദ്യാർത്ഥികൾ അനുഭവിക്കുന്ന മാനസിക പിരിമുറുക്കങ്ങൾക്ക് വലിയ അളവിൽ പരിഹാരം കാണാനുള്ള ഉപാധിയാണെന്നും സ്നേഹസൗഹൃദവും  മതേതര മൂല്യവും കാത്ത് സൂക്ഷിക്കാനുള്ള കരുത്ത് പരന്ന വായന സമ്മാനിക്കുമെന്നും പ്രശസ്ത കവി വീരാൻകുട്ടി അഭിപ്രായപ്പെട്ടു.


മുക്കം ഉപജില്ലാ വിദ്യാരംഗം കലാ സാഹിത്യ വേദി നീലേശ്വരം ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പ്രവർത്തനോദ്ഘാടന പരിപാടിയിൽ സംസാരിക്കുകയായിരു ന്നു അദ്ദേഹം.

അധ്യാപക ശില്പശാലക്ക് വിദ്യാരംഗം കോഴിക്കോട് ജില്ലാ കോ-ഓർഡിനേറ്റർ ബിജു കാവിൽ നേതൃത്വം നൽകി. സാഹിത്യ സല്ലാപത്തിൽ കവി വീരാൻകുട്ടിയും ഗായകൻ എൻ.ഉണ്ണികൃഷ്ണൻ മാഷും കുട്ടികളുമായി സംവദിച്ചു. സാഹിത്യ പ്രവർത്തനങ്ങളെ പറ്റിയും രചനാ വഴികളെ കുറിച്ചും കുട്ടികളുടെ നൂറുകൂട്ടം ചോദ്യങ്ങൾക്ക് ഇരുവരും മറുപടി നൽകി.

ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ടി.ദീപ്തി ആധ്യക്ഷത വഹിച്ചു. മുക്കം നഗരസഭ കൗൺസിലർ ബബിത, നീലേശ്വരം ഹയർസെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൽ എം.കെ ഹസീല, ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് രാജി.കെ, മുൻ കോ-ഓർഡിനേറ്റർ ഉണ്ണികൃഷ്ണൻ മാസ്റ്റർ, പ്രമോദ് സമീർ എന്നിവർ ആശംസകൾ നേർന്നു.

ഫസീല.കെ, മീന ജോസഫ്, റസീന.എം, ടിയാര സൈമൺ, മനോജ്‌ ടി.ജെ, ദിനേശ് എൻ.കെ, ജാസ്മിൻ, സ്മിന.പി, ഷീജ പി.കെ നേതൃത്വം നൽകി. ഉപജില്ലാ കോ-ഓർഡിനേറ്റർ ടി.റിയാസ് സ്വാഗതവും വൈസ്പ്രസിഡന്റ്‌ കെ.ബാൽരാജ് നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)