മുക്കം: കാരശ്ശേരി പഞ്ചായത്ത് കുമാരനെല്ലൂർ ഒന്നാം വാർഡിൽ തൊഴിലുറപ്പ് സോഷ്യൽ ഓഡിറ്റ് നടത്തി പഞ്ചായത്തിൽ തന്നെ ഏറ്റവും കൂടുതൽ തൊഴിലുറപ്പ് തൊഴിലാളികളുള്ള ഒന്നാം വാർഡിൽ തൊഴിൽ വേതനമായി ഒരു വർഷം 70 ലക്ഷത്തിൽ പരം രൂപയാണ് ചെലവഴിച്ചിട്ടുള്ളത്
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വി ബി ജി റാംജി ആയതിനെ പറ്റിയും യോഗത്തിൽ ചർച്ച ചെയ്തു. വാർഡ് മെമ്പർ ജംഷീദ് ഒളകര ഉദ്ഘാടനം ചെയ്തു
തൊഴിലുറപ്പ് പദ്ധതിയിലെ വാർഡിലെ മുതിർന്ന അംഗം റോസമ്മ അധ്യക്ഷത വഹിച്ചു, സോഷ്യൽ ഓഡിറ്റ് വി ആർ പി ഷീന ഓഡിറ്റ് വിശദീകരിച്ചു, എം ജി എൻ ആർ ഇ ജി എ അസിസ്റ്റന്റ് എൻജിനീയർ ഷാഫി, ഷാഹിന നാസർ എന്നിവർ സംസാരിച്ചു
