മാവൂർ: കണ്ണിപറമ്പിന് സമീപം ടിപ്പർ ലോറി നിയന്ത്രണം വിട്ട് പിറകോട്ട് നിരങ്ങി താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഡ്രൈവർ മരിച്ചു. മാവൂർ കുറ്റിക്കടവ് സ്വദേശി ഷൗക്കത്തലിയാണ് മരിച്ചത്.
ഇന്ന് വൈകുന്നേരം 3.30ഓടെയാണ് അപകടം. കണ്ണിപറമ്പിന് സമീപത്തെ ക്രഷറിൽ നിന്ന് എം-സാന്റുമായി പുറപ്പെട്ട ടിപ്പർ റോഡിലെ കയറ്റം കയറുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. തുടർന്ന് അതിവേഗത്തിൽ പിറകോട്ട് നീങ്ങിയ ലോറി റോഡരികിലെ താഴ്ചയിലേക്ക് മറിയുകയായിരുന്നു.
അപകടത്തിൽ ലോറിയുടെ ക്യാബിനുള്ളിൽ കുടുങ്ങിയ ഷൗക്കത്തലിയെ നാട്ടുകാർ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പിന്നീട് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ലോറി ഉയർത്തിയാണ് പുറത്തെടുത്തത്. ഉടൻ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
