Flash News

മലബാർ റിവർ ഫെസ്റ്റിവലിൽ മുക്കത്ത് കബഡി പോരാട്ടം പൊടിപാറി

മുക്കം: മലബാർ റിവർ ഫെസ്റ്റിവലിനോടനുബന്ധിച്ച് മുക്കം നഗരസഭയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച അഖിലകേരള കബഡി മത്സര കായികപ്രേമികൾക്ക് ആവേശമായി. 

മണാശ്ശേരി ഗവൺമെൻ്റ് യു.പി. സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ചാണ് ആവേശകരമായ മത്സരങ്ങൾ അരങ്ങേറിയത്.
നിയോജകമണ്ഡലം എം.എൽ.എ ശ്രീ. സി. കെ. കാസിം കബഡി മത്സരത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. മുക്കം നഗരസഭാ ചെയർപേഴ്സൺ അഡ്വ. ചാന്ദ്നി ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ നിന്നായി ഇരുപത്തിമൂന്നോളം പുരുഷ വനിതാ ടീമുകളാണ് ഈ അഖിലകേരള കബഡി ചാമ്പ്യൻഷിപ്പിൽ മാറ്റുരയ്ക്കാനായി എത്തിയത്. മികവുറ്റ പ്രകടനങ്ങൾ കൊണ്ട് സമ്പന്നമായ മത്സരം കാണാൻ നിരവധി കായികപ്രേമികളും നാട്ടുകാരും സന്നിഹിതരായിരുന്നു.
കാരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജി. അബ്ദുൾ അക്ബർ, മലബാർ റിവർ ഫെസ്റ്റിവൽ സംഘടക സമിതി ഭാരവാഹികളായ ബോസ് ജേക്കബ്, അജു ഇമ്മാനുവൽ, വിവിധ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷന്മാരായ അസീസ് വാർപ്പിൽ, ബിന്ദു കെ പി, ഭവന വിനോദ്, റാഷിദ് കുന്നത്ത്, മനീഷ ഉള്ളാട്ടിൽ, നഗരസഭ കൗൺസിലർമാരായ ഷെരീഫ് വെണ്ണക്കോട് ഗിരിജ.വി, മുഹമ്മദ് നസീം, നഗരസഭ സെക്രട്ടറി കൃഷ്ണ ഗോപാൽ  തുടങ്ങിയവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൺ  സിഎ പ്രദീപ് കുമാർ  സ്വാഗതവും കൗൺസിലർ കെ ബാബു നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)