കൊടിയത്തൂർ: പിടിഎം ഹൈസ്കൂൾ കൊടിയത്തൂരിലെ 1986 ബാച്ച് വിദ്യാർഥികൾ തയ്യാറാക്കിയ മാഗസിൻ "നെഞ്ചകം 'പന്നിക്കോട് വെച്ച് പ്രശസ്ഥ എഴുത്ത് കാരൻ ഡോക്ടർ എം എൻ കാരശ്ശേരി പ്രകാശനം ചെയ്തു.
ചടങ്ങിൽ ചെയർമാൻ സിപി ബഷീർ അധ്യക്ഷത വഹിച്ചു. ഡോക്ടർ ഇ എൻ ലത്തീഫ്, കെ പി രഹന, യു എ മുനീർ , വി സലീന, ടി പ്രദീപ്കുമാർ എന്നിവർ ആശംസകൾ അർപ്പിച്ചു. കോർഡിനേറ്റർ എം എ ഷൗബിന സ്വാഗതവും ജനറൽ സെക്രട്ടറി സി ഇമ്പിച്ചാലി നന്ദിയും പറഞ്ഞു.
