Flash News

"ധാർമിക ബോധമുള്ള തലമുറയെ സൃഷ്ടിക്കുകയാണ് എം.എസ്.എഫിന്റെ ലക്ഷ്യം: പി.ജി മുഹമ്മദ്"

കൊടിയത്തൂർ: ഭാവി തലമുറയിൽ ധാർമിക ബോധവും സാമൂഹ്യ പ്രതിബദ്ധതയും വളർത്തുക എന്നതാണ് എം.എസ്.എഫിന്റെ പ്രഖ്യാപിത ലക്ഷ്യമെന്ന് മുൻ സംസ്ഥാന എം.എസ്.എഫ് ജനറൽ സെക്രട്ടറിയും മണ്ഡലം മുസ്‌ലിംലീഗ് ജനറൽ സെക്രട്ടറിയുമായ പി.ജി മുഹമ്മദ് പ്രസ്താവിച്ചു.

കൊടിയത്തൂർ ടൗൺ എം എസ് എഫ് കമ്മിറ്റിയുടെ ആദരിക്കൽ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമുദായ നവോത്ഥാനത്തിനു വേണ്ടി അക്ഷീണം പോരാടിയ പരിഷ്കർത്താവായിരുന്നു സി.എച്ച് മുഹമ്മദ് കോയ സാഹിബ് എന്ന് പി.ജി കൂട്ടിച്ചേർത്തു.

പി.പി മുഹമ്മദ് ഷബീൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടരി ഇ.എ ജബ്ബാർ മുഖ്യപ്രഭാഷണം നടത്തി. 

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)