Flash News

മാസിൻ മുഹമ്മദിന് യാത്രയയപ്പ്

ചെറുവാടിയിൽ നിന്ന് സൈക്കിളിൽ കാശ്മീർ–ലഡാക്കിലേക്ക് സാഹസിക യാത്ര നടത്തുന്നതിനായി പുറപ്പെടുന്ന സി.വി. മാസിൻ മുഹമ്മദിന് ചെറുവാടി അഡ്വഞ്ചർ ക്ലബിന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.
ചെറുവാടി അഡ്വഞ്ചർ ക്ലബ് ഓഫീസിൽ സംഘടിപ്പിച്ച ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കവിത ടീച്ചർ മാസിൻ മുഹമ്മദിനെ പൊന്നാട അണിയിച്ച് ആദരിക്കുകയും യാത്രയ്ക്ക് ആശംസകൾ നേരുകയും  ചെയ്തു.

വാർഡ് മെമ്പർ കസ്ന ഹമീദ്, നിയാസ് കെ.വി., സലാം മാസ്റ്റർ, ഷകീബ് കൊളക്കാടൻ, മുജുട്ടി കൊളക്കാടൻ , അൽതാഫ്‌ ലുബി ബ്എന്നിവർ ചടങ്ങിൽ സംസാരിച്ചു. സാഹസിക യാത്ര വിജയകരമായി പൂർത്തിയാക്കി നാടിന്റെ അഭിമാനമായി മടങ്ങിയെത്താൻ ആശംസകൾ നേർന്നാണ് സംസാരിച്ചവർ മാസിൻ മുഹമ്മദിനെ യാത്രയാക്കിയത്.

ഗുലാം ഹുസൈൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ നിയാസ് ചേറ്റൂർ സ്വാഗതവും സലീം പാറക്കൽ നന്ദിയും രേഖപ്പെടുത്തി.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)