കാരന്തൂർ: താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ മികച്ച സ്കൂൾ ലൈബ്രറിക്കുള്ള എക്സലൻസ് അവാർഡിൽ മർകസ് ഗേൾസ് ഹൈസ്കൂളിന് നേട്ടം.
![]() |
താമരശ്ശേരി വിദ്യാഭ്യാസ ജില്ല മികച്ച സ്കൂൾ ലൈബ്രറി അവാർഡിനുള്ള പുരസ്കാരം മർകസ് ഗേൾസ് ഹൈസ്കൂൾ ഹെഡ്മാസ്റ്റർ നിയാസ് ചോല ഏറ്റുവാങ്ങുന്നു. |
കഴിഞ്ഞ വർഷം സ്ഥാപിച്ച വായനക്കൂട്, കുട്ടികൾ ലൈബ്രേറിയന്മാരായ ഈസി റീഡിങ് റൂം തുടങ്ങിയ വേറിട്ട പദ്ധതികൾ മർകസ് ഗേൾസ് ഹൈസ്കൂളിന് അവാർഡിന് തുണയായി.
അവാർഡ് ദാന ചടങ്ങിൽ കണ്ണൂർ ദുരന്ത നിവാരണ സമിതി ഡെപ്യൂട്ടി കലക്ടർ സുബൈർ കെ കെ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. വിദ്യാഭ്യാസ ജില്ലയുടെ അധിക ചുമതലയുള്ള കെ വി പ്രമോദ് അധ്യക്ഷനായി. ഹെഡ്മാസ്റ്റർ ഫോറം കൺവീനർ സജി ജോൺ , നിയാസ് ചോല തുടങ്ങിയവർ സംസാരിച്ചു.
