Flash News

ഗ്രാമസഭയ്ക്ക് ആവേശം പകർന്ന് ലോകകപ്പ് പ്രവചന മത്സരം; വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു

ചെറുവാടി: ഗ്രാമസഭയിൽ പൊതുജനപങ്കാളിത്തം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ 12-ാം വാർഡ് മെമ്പർ എസ്.എ. നാസറിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ലോകകപ്പ് ഫുട്ബോൾ പ്രവചന മത്സരത്തിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ഫസീല സമ്മാനദാനം നിർവഹിച്ചു.

ഗ്രാമസഭയിൽ പങ്കെടുത്തവർക്കായി മാത്രമാണ് പ്രവചന മത്സരം സംഘടിപ്പിച്ചത്. 250 പേർ പങ്കെടുത്ത മത്സരത്തിൽ അഞ്ച് പേർ ശരിയുത്തരം നൽകിയിരുന്നു. ഇവർക്കെല്ലാം സമ്മാനങ്ങൾ നൽകി.

ഒന്നാം സമ്മാനം നേടിയ ഇമ്പിച്ചിക്കോയ പറയടിന് ഫോമെക്സോ മാട്രസ് സ്പോൺസർ ചെയ്ത ₹5,000 വിലമതിക്കുന്ന സമ്മാനവും, രണ്ടാം സ്ഥാനം നേടിയ വി.പി. ഫവാസിന് കുന്നത്ത് ഫർണിച്ചർ നൽകിയ ₹3,500 വിലമതിക്കുന്ന സമ്മാനവും, മൂന്നാം സ്ഥാനം നേടിയ എസ്. ആയിഷയ്ക്ക് അലിഫ് സൂപ്പർ മാർക്കറ്റ് നൽകിയ ഫുട്ബോളും സമ്മാനമായി നൽകി. നാലും അഞ്ചും സ്ഥാനക്കാർക്കും പ്രോത്സാഹന സമ്മാനങ്ങൾ വിതരണം ചെയ്തു.

ചടങ്ങിൽ വാർഡ് മെമ്പർ എസ്.എ. നാസർ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം പി.ജി. മുഹമ്മദ്, പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി എൻ. ജമാൽ, കണ്ണൻ ചെറുവാടി, എൻ. മുഹമ്മദ്, പി.സി. മുബഷീർ, എം.പി. മുഹമ്മദ്, പി.ജി. കുട്ടി, എസ്.എൻ.എസ്. മൻസൂർ, ഫസ്റ് എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)