Flash News

അധ്യാപകർ വിദ്യാർത്ഥികൾക്ക് നല്ല മാതൃക തീർക്കണം

 


കോഴിക്കോട്: ഭാവി തലമുറയെ വാർത്തെക്കുന്നതിൽ മുഖ്യ പങ്ക് വഹിക്കുന്ന അധ്യാപകർ  വിദ്യാർത്ഥികൾക്ക് നല്ല മാതൃകകൾ സൃഷ്ടിക്കണമെന്ന് കെ.എൻ എം മർക്കസുദഅവ സംസ്ഥാന സെക്രട്ടറി പ്രഫ : കെ.പി സകരിയ്യ അഭിപ്രായപ്പെട്ടു. നിർഭാഗ്യവശാൽ ഇതിന് വിരുദ്ധമായ പ്രവണതകൾ കണ്ട് വരുന്നത് ആശങ്കാജനകമാണെന്നും അദ്ദേഹം പറഞ്ഞു . കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മോറൽ സ്റ്റഡീസ് ആന്റ് ട്രൈനിംഗിന്റെ കീഴിലുള്ള അധ്യാപക പരിശീലന കോഴ്സിന്റ  മൂന്നാം ബാച്ചിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായായിരുന്നു അദ്ദേഹം. ഐമെറ്റ് ജില്ലാ കോ ഓർ ഡിനേറ്റർ പി.സി.അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു . സി .ഐ .ഇ ആർ സംസ്ഥാന കൺവീനർ എടി  ഹസ്സൻ മദനി, സി.ഐ.ഇ.ആർ സംസ്ഥാന വൈസ് പ്രസിഡന്റ് ഇബ്രാഹീം പാലത്ത്,സി.ഐ.ഇ.ആർ സംസ്ഥാന സെക്രട്ടറി അബ്ദുൽ വഹാബ് നന്മണ്ട, കെ.എൻ.എം. കോഴിക്കോട് ജില്ലാ സെക്രട്ടറി ടി.പിഹുസൈൻ കോയ , ഐമെറ്റ് കൺവീനർ അബ്ദുൽ മജീദ് മദനി പുത്തൂർ, പൂർവ വിദ്യാർത്ഥി പ്രതിനിധി ഹംസ മൗലവി അരൂർ , ബി.വി മെഹബൂബ് എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)