ചെറുവാടി: ഈ വർഷത്തെ നീറ്റ് പരീക്ഷയിൽ ഉന്നത വിജയം നേടിയ ചെറുവാടി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ പൂർവ്വ വിദ്യാർത്ഥി മുന്ന റംസാനെ സ്കൂൾ പിടിഎയുടെ നേതൃത്വത്തിൽ ആദരിച്ചു. ദേശീയതലത്തിൽ 528 - ാംറാങ്കും, സംസ്ഥാനതലത്തിൽ 18ാം റാങ്കും നേടിയാണ് മുന്ന റംസാൻ നാടിന്റെ അഭിമാനമായത്. പ്ലസ് ടു സയൻസ് പരീക്ഷയിൽ ഈ മിടുക്കൻ 1200ൽ 1199 മാർക്ക് നേടിയിരുന്നു
കഴിഞ്ഞ വർഷം തിരുവമ്പാടി നിയോജക മണ്ഡലത്തിലെ പ്ലസ് ടു വിദ്യാർത്ഥികൾക്കായി നടത്തിയ ടാലന്റ് സർച്ച് പരീക്ഷയിൽ ഒന്നാമതെത്തിയതും മുന്ന റംസാൻ ആയിരുന്നു. സ്കൂൾ PTA നൽകുന്ന ആദരവ് CK കാസിം MLA യിൽ നിന്നും മുന്ന റംസാൻ മാതാവ് ആരിഫായോടൊപ്പം ഏറ്റു വാങ്ങി , പരിപാടി തിരുവമ്പാടി നിയോജകമണ്ഡലം എംഎൽഎ ശ്രീ. സി കെ കാസിം ഉത്ഘാടനം നിർവഹിച്ചു. പിടിഎ പ്രസിഡണ്ട് ശരീഫ് കൂട്ടക്കടവത്ത് അധ്യക്ഷനായി. കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കസ്ന ഹമീദ്, എസ്എംസി ചെയർമാൻ റഫീഖ് പരവരിയിൽ, ഹെഡ്മിസ്ട്രസ് വന്ദന എൻ, എം പിടിഎ ചെയർപേഴ്സൺ റജീന പൈക്കാട്ടിൽ, അബ്ദുൽ കരീം ഉമ്മിണിയിൽ സംസീന തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. സ്കൂൾ പ്രിൻസിപ്പൽ ഷക്കീബ് കീലത്ത് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി രതീഷ് ചന്ദ്രൻ നന്ദിയും അർപ്പിച്ചു.
Tags:
CHERUVADI
