Flash News

ദേശീയ വ്യാപാരിദിനം ആചരിച്ച്, കെ വി വി ഇ എസ് പന്നിക്കോട് യൂണിറ്റ്

 


കൊടിയത്തൂർ: ദേശീയ വ്യാപാരി ദിനമായ ആഗസ്റ്റ് ഒമ്പതിന്, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പന്നിക്കോട് യൂണിറ്റ്, വിപുലമായ പരിപാടികളോടെ ആചരിച്ചു. 

രാവിലെ 8.30 ന് കെ വി വി ഇ എസ് കൊടിയത്തൂർ പഞ്ചായത്ത് പ്രസിഡണ്ട് ശരീഫ് അമ്പലക്കണ്ടി പതാക ഉയർത്തിയതോടെയാണ് പരിപാടികൾക്ക് തുടക്കമായത്.


ഇന്ത്യയിലുടനീളമുള്ള വ്യാപാരികളുടെ അവകാശങ്ങൾക്ക് വേണ്ടി ശബ്ദമുയർത്താനും, വ്യാപാര രംഗത്തെ പ്രശ്നങ്ങൾക്ക് കാലോചിതമായ പരിഹാരങ്ങൾ കണ്ടെത്തുന്നതിനും, ഇത്തരം വിഷയങ്ങൾ പൊതു സമൂഹത്തിൻ്റെയും അധികാരികളുടെയും ശ്രദ്ധയിൽ കൊണ്ടുവരുന്നതിനും വേണ്ടിയാണ് ആഗസ്റ്റ് ഒമ്പതിന് വ്യാപാരിദിനം ആചരിക്കുന്നത്. 

ജനകീയ ബോധവൽക്കരണം, മധുരവിതരണം തുടങ്ങി വിവിധ പരിപാടികളാണ് ദിനാചരണത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ചത്.


യൂണിറ്റ് പ്രസിഡണ്ട് പി വി അബ്ദുല്ല, സെക്രട്ടറി ഇ അശോകൻ, ട്രഷറർ സഹീദ് പി സി, അബ്ദുറഷീദ് സി പി, അഹമ്മദ് കുട്ടി, ഗോവിന്ദൻ തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)