കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിലെ വിവിധ മേഖലകളിൽ നേട്ടങ്ങൾ കൈവരിച്ച പ്രതിഭകളെ സൗഹൃദം കൊടിയത്തൂർ ആദരിച്ചു . വിവിധ വിഷയങ്ങളിൽ ഡോക്ടറേറ്റ് നേടിയ ഹമാം അലി , കെ ഷമീം പി കെ , അസീൽ ഇ എൻ , സുഹൈർ എൻ കെ , മാപ്പിളപ്പാട്ട് രചനാരംഗത്ത് സംസ്ഥാന സർക്കാരിൻറെ സാംസ്കാരിക വകുപ്പിൻറെ ഫോക്‌ലോർ അവാർഡ് നേടിയ ടി പി അബ്ദുല്ല , നീറ്റ് എൻട്രൻസ് പരീക്ഷയിൽ ഓൾ ഇന്ത്യ റാങ്ക് 528 നേടിയ മുന്ന റംസാൻ എന്നിവരെയാണ് ചടങ്ങിൽ വെച്ച് ആദരിച്ചത്. ആദരം പ്രോഗ്രാം കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കവിത ടീച്ചർ ഉദ്ഘാടനം ചെയ്തു . ചടങ്ങിൽ സൗഹൃദം വർക്കിംഗ് ചെയർമാൻ കെ പി യു അലി അധ്യക്ഷത വഹിച്ചു. ടി.പി അബ്ദുല്ലയുടെ മാപ്പിളപ്പാട്ടു രചനകളെ നിയാസ് മാസ്റ്റർ ചോല പരിചയപ്പെടുത്തി. ഡോ: ഒ സി അബ്ദുൽ കരീം , ഡോ : മുജീബ് റഹ്മാൻ കെ . ജി , അസ്‌ലം ചെറുവാടി , പി.ഹരിദാസൻ മാസ്റ്റർ , ഇ എൻ അബ്ദുൽ ജലീൽ , NK മുനീർ മാസ്റ്റർ , ചാലിൽ അബ്‌ദു മാസ്റ്റർ എന്നിവർ സംസാരിച്ചു. സൗഹൃദം കൺവീനർ കെസി അൻവർ സ്വാഗതവും ബാലകൃഷ്ണൻ കൈതക്കൽ നന്ദിയും പറഞ്ഞു .
