Flash News

ചെറുവാടി ഹയർസെക്കൻഡറി സ്കൂളിൽ ഓണാഘോഷം വർണാഭമായി

ചെറുവാടി: പരീക്ഷാക്കാലം കഴിഞ്ഞതിന്റെ ആഘോഷമുഹൂർത്തത്തിൽ വിദ്യാർഥികളും അധ്യാപകരും ചേർന്ന് ചെറുവാടി ഹയർസെക്കൻഡറി സ്കൂളിൽ ഓണാഘോഷം സംഘടിപ്പിച്ചു. സ്കൂൾ അങ്കണത്തിൽ ഒരുക്കിയ മനോഹരമായ പൂക്കളങ്ങളും താളമേളങ്ങളും മാവേലിയുടെ വരവും ആഘോഷത്തിന് വർണപ്പകിട്ടേകി.

ഓണാഘോഷ പരിപാടി പ്രധാനാധ്യാപിക എൻ. വന്ദന ടീച്ചർ ഉദ്ഘാടനം ചെയ്തു. വിദ്യാർഥികളും അധ്യാപകരും വിവിധ കലാപരിപാടികളിലും ഓണക്കളികളിലും പങ്കെടുത്തു.
ഇത്തവണത്തെ ആഘോഷത്തിന്റെ പ്രധാന പ്രത്യേകത പി.ടി.എയുടെ നേതൃത്വത്തിൽ നാട്ടുകാർക്കായി ഒരുക്കിയ ഓണസദ്യയായിരുന്നു. വിപുലമായ ഒരുക്കങ്ങളോടെയാണ് പി.ടി.എയുടെ നേതൃത്വത്തിൽ സദ്യ തയ്യാറാക്കിയത്. വിദ്യാർഥികൾക്കും അധ്യാപകർക്കുമൊപ്പം നാട്ടുകാരും ഓണസദ്യയിൽ പങ്കുചേർന്നു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)