Flash News

മുക്കം പ്രസ് ക്ലബിന് പുതിയ നേതൃത്വം

മുക്കം: മുക്കം പ്രസ് ക്ലബിന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. മാധ്യമപ്രവർത്തകൻ റഫീഖ് തോട്ടുമുക്കം പ്രസിഡന്റായും, ദാസ് വട്ടോളി സെക്രട്ടറിയായും, വരാഹ് കുളരിക്കൽ ട്രഷററായും തെരഞ്ഞെടുക്കപ്പെട്ടു.

മലയോര മേഖലയിലെ ജനകീയ വിഷയങ്ങളും സാമൂഹിക പ്രശ്നങ്ങളും അപകടങ്ങളും പ്രകൃതിദുരന്തങ്ങളും ഉൾപ്പെടെ വിവിധ സംഭവങ്ങൾ ജനങ്ങളിലെത്തിക്കുന്നതിൽ സജീവമായി പ്രവർത്തിച്ചുവരുന്ന മാധ്യമപ്രവർത്തകനാണ് റഫീഖ് തോട്ടുമുക്കം.

പ്രതിസന്ധി ഘട്ടങ്ങളിലും വാർത്തകൾ ജനങ്ങളിലെത്തിക്കുന്നതിൽ റഫീഖ് നടത്തിയ ഇടപെടലുകൾ ശ്രദ്ധേയമാണ്. വെള്ളരിമല ഉൾപ്പെടെയുള്ള മലയോര മേഖലകളിലെ പ്രകൃതിദുരന്തങ്ങൾ, കനത്ത മഴ, അപകടങ്ങൾ തുടങ്ങിയ സംഭവങ്ങൾ നേരിട്ട് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കോവിഡ് കാലത്തും വിവിധ സാമൂഹിക വിഷയങ്ങളിലും മാധ്യമപ്രവർത്തനവുമായി സജീവമായിരുന്നു.

സാമൂഹിക വിഷയങ്ങളിൽ ശക്തമായ നിലപാടുകളെടുത്ത് റിപ്പോർട്ടിങ് നടത്തിയതിന്റെ പേരിൽ ഭീഷണിയും മർദനവും നേരിട്ട മാധ്യമപ്രവർത്തകൻ കൂടിയാണ് റഫീഖ്. മുക്കം പ്രസ് ക്ലബിന്റെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത് അദ്ദേഹത്തിന്റെ മാധ്യമപ്രവർത്തനത്തിനുള്ള അംഗീകാരമായാണ് വിലയിരുത്തപ്പെടുന്നത്.

പുതിയ ഭാരവാഹികൾക്ക് വിവിധ മേഖലകളിൽനിന്ന് അഭിനന്ദനങ്ങൾ നേർന്നു. സാമൂഹിക പ്രവർത്തകൻ ഗിരീഷ് കാരക്കുറ്റി റഫീഖ് തോട്ടുമുക്കത്തിന് അഭിനന്ദനം അറിയിച്ചു. കൂടുതൽ ഉയരങ്ങളിലേക്ക് എത്താൻ കഴിയട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)