Flash News

നാട്ടു ചന്ത നാടിന്റെ ഉത്സവമായി

കക്കാട്: കൂർക്കൽ കൃഷിയുടെ നടീൽ വസ്തുവായ കൂർക്കൽ തല മുതൽ ഓട തോട്ടി വരെ വിപണിയിൽ സുലഭമല്ലാത്ത വൈവിധ്യമാർന്ന ഉല്പന്നങ്ങൾ കൊണ്ട് സമ്പന്നമായി കക്കാടിലെ നാട്ടു ചന്ത.

കക്കാടിലെ കൂട്ടം സാംസ്‌കാരിക വേദി


യാണ് സ്വാതന്ത്ര്യദിനത്തിൽ ജനകീയ പങ്കാളിത്തത്തോടെ നാട്ടു ചന്ത ഒരുക്കിയത്.

മാർക്കറ്റിൽ ലഭ്യമല്ലാത്ത എട്ടു മീറ്ററിൽ അധികം നീളമുള്ള മുപ്പതോളം ഓട തോട്ടികൾ ചന്തയിൽ ചൂടപ്പം പോലെയാണ് വിറ്റു തീർന്നത്.

കോഴി വളം, വളർത്തു മീനുകൾ, അച്ചാറുകൾ, ചായപ്പൊടി, മസാലകൂട്ടുകൾ, വിവിധ ഇനം തേനുകൾ, പശുവിൻ നെയ്യ്, നാടൻ കോഴി, കോഴിമുട്ട, വിവിധ രുചിയിലും നിറത്തിലിമുള്ള പപ്പടങ്ങൾ, ഉപ്പിലിട്ടത്, നെയ്യപ്പം, പായസം, പച്ചക്കറികൾ ജൈവ വൈവിധ്യ ഉല്പന്നങ്ങൾ, മുണ്ടുകൾ, സെക്കനന്റ് സൈക്കിളുകൾ തുടങ്ങിയവ ചന്തയിൽ ലഭ്യമായിരുന്നു.

പഴയ തലമുറ ഉപയോഗിച്ചിരുന്ന വൈവിദ്ധ്യമാർന്ന ഉപകരണങ്ങളുടെയും നാണയങ്ങളുടെയും പ്രദർശനവും ഒരുക്കിയിരുന്നു.

പഴയ കാല ആശയ വിനിമയ മാർഗങ്ങൾ നാട്ടിലെ ആദ്യകാല പരിപാടികളുടെ പോസ്റ്ററുകൾ, സപ്ലിമെന്റുകൾ, പുസ്തകങ്ങൾ, കത്തുകൾ എന്നിവയും ജന ശ്രദ്ധയാകർഷിച്ചു.

വിവിധ വളർത്തു ജീവികളുടെ അൻപതിലധികം ഇനം തീറ്റകളുടെ പ്രദർശനവും വില്പനയും  ഉണ്ടായിരുന്നു.

കാരശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ ജി.അബ്ദുൽ അക്ബർ ഉദ്ഘാടനം ചെയ്തു, വാർഡ് മെമ്പർ ഹസീന ബഷീർ ആധ്യക്ഷത വഹിച്ചു. കാരശ്ശേരി പഞ്ചായത്ത് സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ സവാദ് ഇബ്രാഹിം, മുൻ മെമ്പറും സീനിയർ പത്ര പ്രവർത്തകനുമായ നടുക്കണ്ടി അബൂബക്കർ, കെ.പി.ആർ സ്മാരക വായനശാല പ്രസിഡന്റ്‌ മഞ്ചറ അഹമ്മദ് കുട്ടി മാസ്റ്റർ ആശംസകൾ നേർന്നു.

ഡോ.സജ്ജാദ് ഹുസൈൻ മഞ്ചറ, പാറക്കൽ സാദിഖലി, ടി. അബ്ദുൽ അസീസ്, റഹീം വടക്കയിൽ, ഷൈജൽ നാരങ്ങാളി, ജാസിം തോട്ടത്തിൽ, അസീസ് കരിമ്പാലൻ കുന്നത്ത്, ഷാഹുൽ ഹമീദ് കെ.പി, സലീം.ജി നേതൃത്വം നൽകി.

ടി.റിയാസ് സ്വാഗതവും കുന്നത്ത് അബ്ദുറഹിമാൻ മാസ്റ്റർ നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)